ബെംഗളൂരു: സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി കാര്യക്ഷമമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ശക്തി പദ്ധതി ഉപയോഗിക്കുന്ന മുഴുവൻ ഗുണഭോക്താക്കൾക്കും ഉടൻ സ്മാർട്ട് കാർഡ് നൽകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഢി പറഞ്ഞു. ഗുണഭോക്താക്കളുടെ ആധാർ കാർഡ് വിവരങ്ങൾ ഉൾപെടുത്തിക്കൊണ്ടാണ് സ്മാർട്ട് കാർഡുകൾ പുറത്തിറക്കുക.
ശക്തി സ്കീമിന് കീഴിൽ സീറോ ടിക്കറ്റ് നൽകുന്നതിന് മുമ്പ് ഓരോ യാത്രക്കാരുടെയും ഐഡി കാർഡുകൾ പരിശോധിക്കേണ്ടത് ബുദ്ധിമുട്ടാണെന്ന് കണ്ടക്ടർമാർ പരാതിപ്പെട്ടിരുന്നു. ഇതേതുടർന്നാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു.
കർണാടകയിലെ വിലാസത്തിൽ ആധാർ കാർഡുകൾ ഉള്ളവർക്ക് മാത്രമേ ശക്തി സ്മാർട്ട് കാർഡ് അനുവദിക്കുള്ളു. ഇത് വഴി സ്മാർട്ട് കാർഡ് കൈവശമുള്ള യാത്രക്കാർക്ക് ഉടൻ സീറോ ടിക്കറ്റ് നൽകാൻ സാധിക്കും. ഇതോടെ സമയലാഭവും ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. 2023 ജൂൺ 11 മുതൽ കഴിഞ്ഞ വർഷം ഡിസംബർ വരെ 356 കോടി സ്ത്രീകൾ ശക്തി പദ്ധതിക്ക് കീഴിൽ വിവിധ സർക്കാർ ബസുകളിൽ യാത്ര ചെയ്തിട്ടുണ്ട്.
TAGS: KARNATAKA | SHAKTHI SCHEME
SUMMARY: Soon, Karnataka government to issue smart cards for Shakti scheme
റായ്പൂർ: ഛത്തീസ്ഗഡ് ഗരിയബന്ദിൽ 10 മാവോയിസ്റ്റുകളെ വധിച്ചു. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റി അംഗം മനോജ് ഉൾപ്പെടെയുള്ള നേതാക്കളെയാണ് വധിച്ചത്. ഛത്തീസ്ഗഡ്…
ബെംഗളൂരു: പ്രതിശ്രുത വധൂവരന്മാരായ യുവാവും യുവതിയും വാഹനാപകടത്തിൽ മരിച്ചു. തൊഗാർസിക്ക് സമീപം ഗംഗോള്ളി ഗ്രാമത്തിലെ ബസവനഗൗഡ ദ്യാമനഗൗഡ (25), ശിവമോഗ…
ന്യൂഡല്‍ഹി: രാജ്യത്തിൻ്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി. പി രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനിലെ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി…
ദോഹ: ഇസ്രയേൽ ആക്രമണത്തിന് മറുപടി നൽകാൻ അടിയന്തര അറബ്–ഇസ്‌ലാമിക് ഉച്ചകോടിയുമായി ഖത്തർ. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയിൽ ഇസ്രയേൽ നടത്തിയ…
ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മൂന്ന് വർഷം മുമ്പ് കോണ്‍ഗ്രസ് എംപി സോണിയ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന…
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള സൗബിന്റെ ഹര്‍ജി ഹൈക്കോടതി…