പത്തനംതിട്ട: ശബരിമലയില്‍ ഇന്നലെ മാത്രം ദർശനം നടത്തിയത് 71248 ഭക്തർ. തത്സമയ ബുക്കിങ്ങിലുടെ 13281 പേരാണ് ദർശനം നടത്തിയത്. ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് നട തുറന്ന് ആദ്യ മണിക്കൂറില്‍ 13370 പേർ ദർശനം നടത്തി. 17974 ഭക്തരാണ് പുലർച്ചെ അഞ്ചു മണി വരെ ദർശനം നടത്തിയത്.
അതേസമയം, ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് വിന്യസിക്കുന്ന രണ്ട് മൊബൈല്‍ ട്രീറ്റ്മെന്റ് പ്ലാന്റുകളുടെ ഫ്ലാഗ് ഓഫ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. തീർഥാടനവുമായി ബന്ധപ്പെട്ട് ഉത്പാദിപ്പിക്കുന്ന ശുചിമുറി മാലിന്യം സംസ്കരിക്കുന്നതിനാണ് ഈ പ്ലാന്റുകള്‍ ഉപയോഗിക്കുക. ഇതിന് പുറമേ രണ്ട് മൊബൈല്‍ ട്രീറ്റ്മെന്റ് പ്ലാന്റുകള്‍ കൂടി ഡിസംബർ 15ന് ശബരിമലയില്‍ എത്തിക്കും.
TAGS : SABARIMALA
SUMMARY : Devotees flock to Sabarimala; 71248 pilgrims visited yesterday
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മേയറും ബിജെപി നേതാവുമായ വി വി രാജേഷിനെ താൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന…
തിരുവനന്തപുരം: ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ടർ അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി 1 മുതൽ…
ഹൈദരാബാദ്: ഓൺലൈൻ വാതുവയ്പ്പ് ആപ്പിലൂടെ പണം നഷ്ടമായതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ കണ്ഡുകുർ സ്വദേശി വിക്രം…
കാസറഗോഡ്: കാസറഗോഡ് റെയില്‍വേ സ്റ്റേഷനില്‍ ഗുഡ്സ് ട്രെയിൻ തട്ടി യുവാവ് മരിച്ചു. കർണാടക കുടക് സ്വദേശി രാജേഷ് (35) ആണ്…
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ മേയറായി ബിജെപി നേതാവ് വി വി രാജേഷിനെ തിരഞ്ഞെടുത്തു. രാജേഷിന് 51 വോട്ടാണ് ലഭിച്ചത്. സ്വതന്ത്രനായി…
കാസറഗോഡ്: കാസറഗോഡ് ചിറ്റാരിക്കാലില്‍ യുവാവിന് വെടിയേറ്റു. ഭീമനടി ചെലാട് സ്വദേശിയായ സുജിത്തി(45) നാണ് പരുക്കേറ്റത്. നാടൻ തോക്കില്‍ നിന്നാണ് വെടിയേറ്റത്.…