പത്തനംതിട്ട: ശബരിമലയിലെ സന്നിധാനത്ത് പതിനെട്ടാം പടിക്ക് താഴെയുള്ള ആല്‍മരത്തിന് തീപിടിച്ചു. താഴെ തിരുമുറ്റത്ത് ആഴിയോട് ചേർന്ന് നില്‍ക്കുന്ന ആല്‍മരത്തിന്‍റെ ശിഖരത്തിന് തീ പിടിച്ചത് ഭക്തരില്‍ ചെറിയ രീതിയില്‍ പരിഭ്രാന്തി പടർത്തി. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആഴിയില്‍ നിന്നും ആളിക്കത്തിയ തീ ആല്‍മരത്തിലേക്ക് പടർന്നു പിടിക്കുകയായിരുന്നു.
സംഭവം കണ്ട പോലീസും കേന്ദ്രസേന ഉദ്യോഗസ്ഥരും ചേർന്ന് പെട്ടെന്ന് തന്നെ ആല്‍മരത്തിന്റെ താഴെ ഉണ്ടായിരുന്ന തീർത്ഥാടകരെ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റി. അഗ്നിശമനസേന ഉദ്യോഗസ്ഥർ തീ അണയ്ക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് സന്നിധാനത്തെ കൊപ്രാക്കളത്തിലെ ഷെഡിനും തീ പിടിച്ചിരുന്നു.
TAGS : SABARIMALA
SUMMARY : A banyan tree caught fire below the 18th step in Sabarimala
മംഗളൂരു: പൂജ അവധിയോട് അനുബന്ധിച്ച് മംഗളൂരു- ഷൊര്‍ണൂര്‍ റൂട്ടില്‍ പ്രത്യേക പാസഞ്ചര്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ. അവധി ദിവസങ്ങളോട് ബന്ധപ്പെട്ട…
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം. മൊബൈല്‍ മോഷണം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദിക്കുകയായിരുന്നു. സഹായം തേടി പോലീസിനെ സമീപിച്ചപ്പോള്‍…
ഡല്‍ഹി: ലഡാക്ക് സമര നേതാവ് സോനം വാങ്ചുക്ക് അറസ്റ്റില്‍. ലേ യില്‍ വെച്ചാണ് അറസ്റ്റിലായത്. സോനം വാങ്ചുക്ക് നടത്തിയ പല…
കൊച്ചി: കാർ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ദുല്‍ഖുർ സല്‍മാൻ ഹൈക്കോടതിയില്‍. നിയമവിധേയമായാണ് വാഹനം വാങ്ങിയത് എന്ന് ദുല്‍ഖർ സല്‍മാൻ ഹൈക്കോടതിയില്‍ പറഞ്ഞു.…
കണ്ണൂർ: കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകനായിരുന്ന ഒണിയന്‍ പ്രേമന്‍ വധക്കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. പ്രതികളായ ഒമ്പത് ബിജെപി…
ചണ്ഡീഗഡ്: ആറുപതിറ്റാണ്ട് കാലം ഇന്ത്യൻ വ്യോമസേനയുടെ പോർമുഖമായിരുന്ന മിഗ്-21 ചരിത്രത്തിലേക്ക്. ചണ്ഡീഗഡ് വ്യോമതാവളത്തില്‍ യുദ്ധവിമാനത്തിന് വിട നല്‍കി. വിമാനത്തിന്റെ സേവനം…