പത്തനംതിട്ട: ശബരിമല തീര്‍ഥാടക സംഘം സഞ്ചരിച്ച കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. എരുമേലി മുക്കൂട്ടുതറയിൽ ഇന്ന് പുലര്‍ച്ചയോടെയാണ് അപകടം. സംഭവത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ശബരിമലയില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബെംഗളൂരു സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
പരുക്കേറ്റവരില്‍ ഒരാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റ് രണ്ട് പേരെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് വിവരം. മോട്ടോർ വാഹന വകുപ്പിൻ്റെ സേഫ് സോൺ അധികൃതർ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്തു.
TAGS: SABARIMALA | ACCIDENT
SUMMARY: Sabarimala pilgrims injured in car accident
ചണ്ഡീഗഡ്: ആറുപതിറ്റാണ്ട് കാലം ഇന്ത്യൻ വ്യോമസേനയുടെ പോർമുഖമായിരുന്ന മിഗ്-21 ചരിത്രത്തിലേക്ക്. ചണ്ഡീഗഡ് വ്യോമതാവളത്തില്‍ യുദ്ധവിമാനത്തിന് വിട നല്കി. വിമാനത്തിന്റെ സേവനം…
ചെന്നൈ: തമിഴ്നാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കർഷകൻ മരിച്ചു. മരുതായലം എന്ന സെന്തില്‍ (55) ആണ് മരിച്ചത്. കൊയമ്പത്തൂർ ജില്ലയിലെ കല്‍വീരംപാളയത്തിനടുത്തുള്ള…
കൊച്ചി: സ്വർണക്കടത്ത് കേസില്‍ സർക്കാരിന് തിരിച്ചടി. ജുഡീഷ്യല്‍ കമ്മിഷൻ നിയമനം സ്റ്റേ ചെയ്ത സിംഗിള്‍ ബഞ്ച് നടപടിയ്ക്കെതിരായ സംസ്ഥാന സർക്കാരിന്റെ…
തൃശൂർ: ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് ഒന്നര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം. തൃശൂര്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ വൈക്കം ടിവിപുരം…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില ഇന്നും കൂടി. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 10,530 രൂപയായി. പവന് ഇന്നത്തെ വര്‍ധന 320…
തിരുവനന്തപുരം: തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുന്നതിനിടെ യുവതിയുടെ നെഞ്ചിനുള്ളില്‍ കുടുങ്ങിയ ഗൈഡ് വയര്‍ പുറത്തെടുക്കുന്നത് അപകടമാണെന്ന് മെഡിക്കല്‍ ബോര്‍ഡ്. കാട്ടാക്കട…