Categories: KERALATOP NEWS

ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ കുഴിയിലേക്ക് മറിഞ്ഞ് ഒരു മരണം

പത്തനംതിട്ട: ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചുപോകുകയായിരുന്ന ആറംഗ സംഘം സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ചങ്ങനാശ്ശേരി പെരുന്ന ചെമ്പകം വീട്ടില്‍ ബാബു (63) ആണ് മരിച്ചത്. ഉച്ചക്ക് മൂന്നു മണിയോടെ ചാലക്കയം – പമ്പ റോഡിൽ പൊന്നംപാറയിൽ ആയിരുന്നു അപകടം.

അപകടത്തില്‍ ഒമ്പതുകാരി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരുക്കുള്ള കാറിന്റെ ഡ്രൈവറേയും മറ്റൊരു യാത്രക്കാരനേയും നിലയ്ക്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
<br>
TAGS : ACCIDENT | SABARIMALA
SUMMARY : Sabarimala pilgrims’ car falls into ditch, one dead

Savre Digital

Recent Posts

ഭക്ഷണം ഉണ്ടാക്കുന്നതിനെ ചൊല്ലി തര്‍ക്കം; അമ്മയെ മകൻ വെട്ടിക്കൊന്നു

കോട്ടയം: കോട്ടയം പള്ളിക്കത്തോട് അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി. ഇളമ്പള്ളി സ്വദേശി സിന്ധുവിനെയാണ് മകൻ അരവിന്ദ് (25) കൊലപ്പെടുത്തിയത്. ഇയാളെ പോലീസ്…

45 minutes ago

മൈസൂരുവില്‍ വാഹനാപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരിച്ചു

ബെംഗളൂരു: മൈസൂരുവില്‍ ബൈക്കപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരിച്ചു. കോഴിക്കോട് വടക്കേ കൈതച്ചാൽ കക്കട്ടിൽ നരിപ്പറ്റ…

46 minutes ago

സമസ്ത സ്ഥാപക ദിനം ആചരിച്ചു

ബെംഗളൂരു: അൽ മദ്രസതുൽ ബദരിയ്യ, യഷ്വന്തപുരം മദ്രസ മാനേജ്മെന്റും ഉസ്താദുമാരും വിദ്യാർഥികളും രക്ഷിതാക്കളും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സ്ഥാപക…

1 hour ago

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 135 അടിയായി; ഇനിയും ഉയര്‍ന്നാല്‍ നാളെ തുറന്നേക്കും

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ ഡാമില്‍ ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് 135 അടിയിലെത്തി. ജലനിരപ്പ് ക്രമാതീതമായി…

1 hour ago

ബെംഗളൂരുവിൽ നിന്ന് ഗ്വാളിയാറിലേക്ക് പുതിയ ട്രെയിൻ സർവീസുമായി റെയിൽവേ

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നു മധ്യപ്രദേശിലെ ഗ്വാളിയാറിലേക്കു പ്രതിവാര ട്രെയിൻ സർവീസുമായി റെയിൽവേ. എസ്എംവിടി ബെംഗളൂരു-ഗ്വാളിയാർ വീക്ക്ലി എക്സ്പ്രസ്(11085/11086)സർവീസ് തുടങ്ങി. ബയ്യപ്പനഹള്ളി…

2 hours ago

മഹേഷ് ഭൂപതി ഉൾപ്പെടെ 52 പേർക്ക് നാദപ്രഭു കെംപെഗൗഡ പുരസ്കാരം

ബെംഗളൂരു: ടെന്നിസ് താരം മഹേഷ് ഭൂപതി ഉൾപ്പെടെ 52 പേർ ബിബിഎംപിയുടെ നാദപ്രഭു കെംപെഗൗഡ പുരസ്കാരത്തിന് അർഹരായി. സിനിമ പിന്നണി…

2 hours ago