പത്തനംതിട്ട: മകരവിളക്കിന് മുന്നോടിയായി ശബരിമലയില്‍ പരിശോധന ശക്തമാക്കി എക്സൈസ്. 65 പരിശോധനകളിലായി 195 കേസുകള്‍ രജിസ്റ്റർ ചെയ്തു. വരും ദിവസങ്ങളിലും കടകളിലും ലേബർ ക്യാമ്പുകളിലും ഹോട്ടലുകളിലും പരിശോധന തുടരുമെന്ന് എക്സൈസ് ഇൻസ്പെക്ടർ കെ വി ബേബി പറഞ്ഞു.
ലഹരി വസ്തുകള്‍ക്ക് നിരോധനമുള്ള സ്ഥലങ്ങളാണ് ശബരിമലയിലും പരിസര പ്രദേശങ്ങളും. എന്നാല്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ പുകയില ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന വിവരം ശ്രദ്ധയില്‍ പെട്ടതോടെയാണ് പരിശോധന കർശനമാക്കിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പമ്പയില്‍ 16 പരിശോധനകള്‍ നടത്തുകയും 83 കേസുകളിലായി 16,600 രൂപ പിഴ ഈടാക്കുകയും ചെയ്തു.
നിലയ്ക്കലില്‍ നടത്തിയ 33 പരിശോധനകളിലായി 72 കേസുകള്‍ രജിസ്റ്റർ ചെയ്യുകയും 14,400 രൂപ പിഴ ഈടാക്കുകയും ചെയ്തു. സന്നിധാനത്ത് 40 കേസുകളിലായി 8,000 രൂപയും പിഴയീടാക്കി.
TAGS : SABARIMALA
SUMMARY : Sabarimala Makarvilak; Excise has been strengthened
ചൈന: ചൈനയിലെ യെല്ലോ നദിക്ക് കുറുകെ നിർമിച്ചുകൊണ്ടിരുന്ന കൂറ്റൻ പാലം തകർന്നു വീണു. അപകടത്തില്‍ 12 പേർ മരിച്ചതായും നാല്…
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ നേരിട്ട് ക്ഷണിച്ച് ദേവസ്വം മന്ത്രി വി.എൻ വാസവൻ.…
കാസറഗോഡ്: ജീവകാരുണ്യ പ്രവര്‍ത്തകനും മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവും ചന്ദ്രിക സുപ്രഭാതം ഡയറക്ടറും ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന…
ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്ന് ബെംഗളൂരു വികസന മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി ഡി…
കൊച്ചി: കോതമംഗലം ഊന്നുകല്ലിന് സമീപം ആള്‍താമസമില്ലാത്ത വീടില്‍ മൃതദേഹം കണ്ടെത്തി. വീട്ടിലെ മാലിന്യ ടാങ്കിനുള്ളില്‍ നിന്നും സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.…
തിരുവനന്തപുരം: ബിവറേജ് കോർപ്പറേഷൻ ജീവനക്കാർക്ക് ഇത്തവണ റെക്കോർഡ് ബോണസ്. ബെവ്‌കോ സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപ ബോണസായി ലഭിക്കും. എക്‌സൈസ്…