Categories: KERALATOP NEWS

ശബരിമല മണ്ഡല പൂജ; എരുമേലി കാനനപാതയിലൂടെയുള്ള സഞ്ചാരസമയം ദീര്‍ഘിപ്പിച്ചു

പത്തനംതിട്ട: ശബരിമല മണ്ഡല പൂജയോട് അനുബന്ധിച്ച്‌ എരുമേലി കാനനപാതയിലൂടെയുള്ള സഞ്ചാരസമയം ദീര്‍ഘിപ്പിച്ചു. ഒരു മണിക്കൂര്‍ അധികമായി അനുവദിച്ചിട്ടുണ്ട്. അഴുതയില്‍ നിന്നും രാവിലെ ഏഴു മണി മുതല്‍ മൂന്നര വരെ പ്രവേശനം അനുവദിക്കും. മുക്കുഴിയില്‍ നിന്ന് രാവിലെ ഏഴു മുതല്‍ വൈകീട്ട് നാലു വരെയും പ്രവേശനം അനുവദിക്കും.

സത്രം പുല്ലുമേട് പാതയിലെ പ്രവേശന സമയത്തില്‍ മാറ്റമില്ല. ശബരിമല മണ്ഡല പൂജയോട് അനുബന്ധിച്ച്‌ തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും തങ്ക അങ്കി ഘോഷയാത്രയുടെ ഭാഗമായും ഡിസംബര്‍ 25, 26 തീയതികളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ പ്രേംകൃഷ്ണന്‍ അറിയിച്ചു.

25, 26 തീയതികളില്‍ വെര്‍ച്ചല്‍ ക്യൂ വഴിയുള്ള ബുക്കിംഗ് 50,000 മുതല്‍ 60,000 വരെയായി ക്രമീകരിക്കും. സ്‌പോട്ട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്തി. 25ന് ഉച്ചയ്ക്ക് ഒന്നിനുശേഷം പമ്പയില്‍ നിന്ന് പരമ്പരാഗത തീര്‍ത്ഥാടന പാതയിലൂടെ തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കയറ്റിവിടുന്നതിനും നിയന്ത്രണമുണ്ട്.

തങ്ക അങ്കി ഘോഷയാത്ര 25ന് പമ്പയിലെത്തിയിട്ട് 6.15 ന് സന്നിധാനത്ത് എത്തിച്ചേരുന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടകരെ പമ്ബയില്‍ നിന്ന് വൈകിട്ട് അഞ്ചിനു ശേഷം നിയന്ത്രണങ്ങള്‍ ഒഴിവാക്കി സന്നിധാനത്തേക്ക് കയറ്റിവിടും എന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

TAGS : SABARIMALA
SUMMARY : Sabarimala Mandala Puja; Travel time through Erumeli Kananpatha has been extended

Savre Digital

Recent Posts

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടർപട്ടിക പുതുക്കുന്നതിനുള്ള അവസാന തീയതി നാളെ

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടികയിൽ പേരു ചേർക്കുന്നതിനും ഭേദഗതി വരുത്തുന്നതിനും പരാതികൾ സമർപ്പിക്കുന്നതിനുമുള്ള സമയം ചൊവ്വാഴ്ച അവസാനിക്കും. കരട് പട്ടിക…

16 minutes ago

ദളിത് യുവാക്കളെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു: മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു: ബെളഗാവിയില്‍ രണ്ട് ദളിത് യുവാക്കളെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. രാംദുർഗ് താലൂക്കിലെ ഗോഡാച്ചി ഗ്രാമത്തിൽ ഓഗസ്റ്റ് 5…

27 minutes ago

ശിക്ഷകഴിഞ്ഞ് ജയിലിൽ നിന്നിറങ്ങി, വീട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ചു, പ്രതി അറസ്റ്റില്‍

കണ്ണൂർ: ശിക്ഷകഴിഞ്ഞ് ജയിലിൽ നിന്നിറങ്ങി വീട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തു. കണ്ണൂർ സെൻട്രൽ ജയിലിൽ…

1 hour ago

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ബുധനാഴ്‌ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചൊവ്വാഴ്ച കോട്ടയം, എറണാകുളം,…

1 hour ago

എഡിസിഎൽ അഴിമതി; ആറ് സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

ബെംഗളൂരു: ഡോ. ബി.ആർ. അംബേദ്കർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (എ.ഡി.സി.എൽ) ഭൂമി വാങ്ങൽ ക്രമക്കേടുമായി ബന്ധപ്പെട്ട്  കർണാടകയിലുടനീളം ആറ് സ്ഥലങ്ങളിൽ…

2 hours ago

നിർബന്ധിത അവധി പിൻവലിച്ചു; ഡോ. കെ. രാമചന്ദ്ര റാവു ഐപിഎസിന് പുനർനിയമനം

ബെംഗളൂരു: ഐപിഎസ് ഓഫീസർ ഡോ. കെ. രാമചന്ദ്ര റാവുവിനെ ഡയറക്ടറേറ്റ് ഓഫ് സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെന്റിന്റെ ഡയറക്ടർ ജനറൽ ഓഫ്…

2 hours ago