പത്തനംതിട്ട: ശബരിമല സന്നിധാനത്തെ മേല്‍പ്പാലത്തില്‍ നിന്ന് യുവാവ് താഴേക്ക് ചാടി. മാളികപ്പുറത്തേക്കുള്ള ഫ്ലൈ ഓവറില്‍ നിന്നാണ് കർണാടക രാമനഗര സ്വദേശി കുമാരസാമി താഴേക്ക് ചാടിയത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.വീഴ്ചയില്‍ ഇദ്ദേഹത്തിന് നിസാര പരുക്കേറ്റു. പിന്നീട് പോലീസെത്തി സന്നിധാനത്തെ ആശുപത്രിയിലേക്ക് മാറ്റി. ഫ്ലൈ ഓവറിന് മുകളിലുള്ള മേല്‍ക്കൂരയില്‍ നിന്ന് ഇയാള്‍ ചാടിയതാണെന്ന് ശബരിമല എഡിഎം അരുണ്‍ എസ്. നായർ പറഞ്ഞു.
കൈക്കും കാലിനും പരുക്കുണ്ടെന്നും വീണതിന് ശേഷം പരസ്പര വിരുദ്ധമായി സംസാരിച്ചിരുന്നുവെന്നും മാനസിക വെല്ലുവിളി ഉണ്ടോ എന്ന് പരിശോധിക്കുമെന്നും എഡിഎം അറിയിച്ചു. കുമാരസാമി രണ്ടു ദിവസമായി സന്നിധാനത്ത് തുടരുന്നതായി പോലീസും അറിയിച്ചു. കൂടുതൽ അന്വേഷണങ്ങൾ നടത്തി വരികയാണ്.
TAGS: KERALA | SABARIMALA
SUMMARY: Ayyappa devotee falls off from flyover at Sabarimala
ഹൈദരാബാദ്: ബേക്കറിയില്‍ നിന്നും വാങ്ങിയ മുട്ട പഫ്‌സില്‍ പാമ്പിനെ കിട്ടയതായി പരാതി. ജാഡ്‌ചെർല മുനിസിപ്പാലിറ്റിയിലെ അയ്യങ്കാർ ബേക്കറിയില്‍ നിന്നും വാങ്ങിയ…
തിരുവനന്തപുരം: നിപാ ബാധയേറ്റ് കോമാവസ്ഥയില്‍ കഴിയുന്ന ആരോഗ്യപ്രവർത്തകൻ ടിറ്റോ തോമസിന്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 17 ലക്ഷം രൂപ…
കൊച്ചി: സിഎംആർഎൽ കേസിൽ ബിജെപി നേതാവ് ഷോണ്‍ ജോർജിന് തിരിച്ചടി. സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിലെ എസ്എഫ്ഐഒ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കണമെന്ന ഷോൺ…
കുവൈത്ത് സിറ്റി : സമ്പൂര്‍ണ മദ്യനിരോധനം നിലനില്‍ക്കുന്ന കുവൈത്തില്‍ വിഷമദ്യം കഴിച്ച് 10 പേര്‍ മരിച്ചു. വിഷ ബാധ ഏറ്റതിനെതുടര്‍ന്ന്…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ കെ.ആർ.പുരം സോൺ യുവജനവിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇൻഡിപെൻഡൻസ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് ആഗസ്റ്റ് 17-ന് എ.നാരായണപുരയിലെ…
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യുനമർദ്ദ സ്വാധീനം മൂലം എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിന് മുകളിൽ…