ബെംഗളൂരു: ഹെസറഘട്ട റോഡ് ശിവകോട്ടെ ശ്രീ മുത്തപ്പന്‍ ചൈതന്യ മടപ്പുര തിരുവപ്പന മഹോത്സവത്തിന് പരിസമാപ്തി. ഫെബ്രുവരി 15,16 തീയതികളില്‍ നടന്ന മഹോത്സവം വന്‍ ഭക്തജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ശ്രീമുത്തപ്പന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സാംസ്‌കാരിക പരിപാടികള്‍, താലപ്പൊലി ഘോഷയാത്ര, കലശഘോഷയാത്ര, തിരുവപ്പനയും വെള്ളാട്ടവും എന്നിവ നടന്നു. രണ്ടുദിവസങ്ങളിലായി നടന്ന മഹാ അന്നദാനത്തില്‍ നിരവധി പേരാണ് പങ്കെടുത്തത്.
ഞായറാഴ്ച വൈകിട്ട്.6 ന് മുടിയഴിക്കല്‍ ചടങ്ങോടെ ഉത്സവത്തിനു കൊടിയിറങ്ങി. സമ്മാന കൂപ്പണ്‍ നറുക്കെടുപ്പും നടന്നു, വിജയികള്‍ക്ക് 26 ന് വൈകുന്നേരം ക്ഷേത്ര സന്നിധിയില്‍ വെച്ച് സമ്മാന വിതരണം നടത്തുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : 8105687375 / 9886623529
<BR>
TAGS : MUTHAPPAN TEMPLE
ബെംഗളൂരു: ജനതാദൾ സെക്കുലര്‍ (ജെഡിഎസ്) ദേശീയ അധ്യക്ഷനായി വീണ്ടും എച്ച്.ഡി. ദേവഗൗഡ. പാർട്ടിയുടെ കർണാടക സംസ്ഥാന അധ്യക്ഷനായി കേന്ദ്രമന്ത്രി എച്ച്.ഡി.…
മാനന്തവാടി: കുടുംബ പ്രശ്നങ്ങളെ തുടർന്നുണ്ടായ സംഘർഷത്തിനിടെ രണ്ട് ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റു.വെള്ളമുണ്ട വാരാമ്പറ്റയിലുണ്ടായ സംഭവത്തിൽ കൊച്ചാറ ആദിവാസി ഉന്നതിയിലെ മാധവി, മകൾ…
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. പയ്യോളി തുറയൂർ ചൂരക്കാട് വയൽ നെടുങ്കുനി താഴത്ത് സരസു…
ബെംഗളൂരു: മെെസൂരു സെന്‍റ് ഫിലോമിന കോളേജില്‍ ക്രിസ്മസ് ആഘോഷങ്ങളുടെ മുന്നോടിയായി ക്രിസ്മസ് കേക്ക് നിര്‍മാണത്തിന് തുടക്കം കുറിച്ചു. കോളേജിലെ ടൂറിസം…
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…