Categories: KERALATOP NEWS

ശോഭാ സുരേന്ദ്രന്റെ പരാതിയില്‍ ടി.ജി നന്ദകുമാറിന് പോലീസ് നോട്ടീസ്

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ ആരോപണങ്ങളുയർത്തിയ ദല്ലാള്‍ ടി ജി നന്ദകുമാറിനെ പുന്നപ്ര പോലീസ് ചോദ്യം ചെയ്യും. ഈ മാസം 9ന് ഹാജരാകാൻ നന്ദകുമാറിന് നോട്ടീസ് നല്‍കി. ശോഭാ സുരേന്ദ്രൻ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി.

വ്യക്തിഹത്യ, സ്ത്രീത്വത്തെ അവഹേളിക്കല്‍ എന്നിവയ്ക്കെതിരെയാണ് ശോഭ പരാതി നല്‍കിയത്. ഈ മാസം 9ന് ഹാജരാകാൻ നന്ദകുമാറിന് നോട്ടീസ് നല്‍കി. ശോഭാ സുരേന്ദ്രൻ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. കഴിഞ്ഞ ദിവസമാണ് ബിജെപി ആലപ്പുഴയിലെ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ തട്ടിപ്പുകാരിയാണെന്നും തനിക്ക് തിരികെ നല്‍കാനുളള 10 ലക്ഷം രൂപ ആവശ്യപ്പെട്ടിട്ടും തിരികെ നല്‍കുന്നില്ലെന്നാരോപിച്ച്‌ ടി ജി നന്ദകുമാർ വാർത്താ സമ്മേളനം വിളിച്ചത്.

ശോഭ സുരേന്ദ്രന്റെ ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് അഡ്വാൻസ് തുകയായി 10 ലക്ഷം നല്‍കി. പിന്നീട് അന്വേഷിച്ചപ്പോള്‍ ശോഭയുടെ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളില്‍ പ്രശ്നം ഉണ്ടായിരുന്നുവെന്ന് വ്യക്തമായി. പണം തിരികെയാവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്നായിരുന്നു നന്ദകുമാറിന്റെ ആരോപണം.

Savre Digital

Recent Posts

ബെംഗളൂരുവിൽ ഭക്ഷണ വിതരണത്തിനിടെ ബ്രസീലിയൻ‌ മോഡലിന് നേരെ ലൈംഗികാതിക്രമം; ഡെലിവറി ബോയ് അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ ബ്രസീലിയൻ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഡെലിവറി ബോയ് അറസ്റ്റിൽ. പ്രതി കുമാർ റാവു പവാറിനെയാണ് പോലീസ്…

27 minutes ago

മോ​ൻ​ത ചു​ഴ​ലി​ക്കാ​റ്റ് ഇന്ന് കരയിലേക്ക്‌; ആ​ന്ധ്ര​യി​ൽ ക​ന​ത്ത ജാ​ഗ്ര​ത, കേരളത്തിൽ മഴ തുടരും

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മോൻത ചുഴലിക്കാറ്റ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ തീവ്രചുഴലിക്കാറ്റായി ആന്ധ്രപ്രദേശിലെ കാക്കിനാടയിൽ കരയിൽ കടക്കും. ആ​ന്ധ്രാ തീ​ര​ത്തെ…

1 hour ago

ഭൂമിയുടെ ഉടമസ്ഥതാ രേഖയായി സ്മാർട്ട് കാർഡ് നൽകും- മന്ത്രി കെ രാജന്‍

പത്തനംതിട്ട: ഭൂഉടമകള്‍ക്ക് ഭൂമിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ പ്രോപ്പര്‍ട്ടി സ്മാര്‍ട്ട് കാര്‍ഡ് ഉടന്‍ നല്‍കുമെന്ന് മന്ത്രി കെ രാജന്‍.…

1 hour ago

സംസ്ഥാനത്ത് വീണ്ടും കോളറ ബാധ; രോ​ഗം സ്ഥിരീകരിച്ചത് കാക്കനാട് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിക്ക്

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവിനാണ് രോഗം ബാധിച്ചതായി…

2 hours ago

കേരള ആർടിസിയുടെ ബെംഗളൂരു-പയ്യന്നൂർ എസി ബസ് നാളെ മുതൽ

ബെംഗളൂരു: കേരള ആർടിസിയുടെ ബെംഗളൂരുവിൽ നിന്ന് ചെറുപുഴ വഴി പയ്യന്നൂരിലേക്കുള്ള ആദ്യ എസി ബസ് നാളെ സർവീസ് ആരംഭിക്കും. നിലവിലെ…

2 hours ago

മൈസൂരുവിൽ വിനോദയാത്രയ്ക്ക് എത്തിയ മലയാളി വീട്ടമ്മ ബസിടിച്ച് മരിച്ചു; ഒപ്പമുണ്ടായിരുന്ന സഹോദരിക്ക് ഗുരുതര പരുക്ക്

ബെംഗളൂരു: മൈസൂരുവില്‍ വിനോദയാത്രയ്ക്ക് എത്തിയ മലയാളി സംഘത്തിലെ സ്ത്രീ ബസ്‌ കയറി മരിച്ചു. തലശ്ശേരിക്ക് സമീപം മാലൂർ കുണ്ടേരിപ്പൊയിൽ സ്വദേശി…

3 hours ago