Categories: KERALATOP NEWS

ശോഭ സുരേന്ദ്രന്റെ വീടിന്‌ സമീപം സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ചു

തൃശൂർ: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ വീടിന് സമീപം സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു. ശോഭാ സുരേന്ദ്രന്റെ തൃശൂരിലെ വീടിന്റെ സമീപത്തെ വീട്ടിലേക്ക് അജ്ഞാതര്‍ സ്ഫോടക വസ്തു എറിയുകയായിരുന്നു. വെള്ളിയാഴ്ച രാത്രി പത്തേമുക്കാലോടെയാണ് സംഭവം. അയ്യന്തോള്‍ ഗ്രൗണ്ടിന് അടുത്തുള്ള വീടിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്.

ശോഭ അടക്കമുള്ളവർ വീട്ടിലുണ്ടായിരുന്നു. സംശയകരമായ രീതിയിൽ ഒരു കാർ കണ്ടതായി പ്രദേശവാസികൾ പോലീസിനു മൊഴി നൽകി. തന്നെ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. രാത്രിയിൽ തന്റെ വാഹനം പുറത്തേക്ക് പോയിരുന്നെന്ന് ശോഭ സുരേന്ദ്രൻ പറ‍ഞ്ഞു. കാർ പോർച്ചിൽ കിടക്കുന്ന വീടെന്നായിരിക്കാം അക്രമികൾക്ക് ലഭിച്ച നിർദ്ദേശം. അതുകൊണ്ടാവാം തൻ്റെ വീടിന് എതിർവശത്തുള്ള വീടിന് നേരെ ആക്രമണം നടന്നത്.

പടക്കം പൊട്ടിക്കേണ്ട യാതൊരു സാഹചര്യവും പ്രദേശത്ത് വെള്ളിയാഴ്ച ഉണ്ടായിരുന്നില്ല. കശ്മീരിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട്ടിൽ പോയതായിരുന്നു താൻ. അതിന് ശേഷം വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് ഈ സംഭവം ഉണ്ടായതെന്നും ശോഭ പറഞ്ഞു. പോലീസ് അന്വേഷണത്തിൽ പടക്കത്തിൽ ഉപയോഗിക്കുന്ന തരം തിരി ഇവിടെ കണ്ടെത്തിയിരുന്നു. വീടു മാറി എറിഞ്ഞതാകാമെന്നും സംശയമുണ്ട്. ബൈക്കിലെത്തിയ നാല് പേരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

TAGS: KERALA | SHOBHA SURENDRAN | BJP
SUMMARY: Explosive Found Near Shobha Surendran’s House

 

Savre Digital

Recent Posts

സര്‍ക്കാര്‍ ആശുപത്രിയില്‍ ഗുരുതര വീഴ്ച; രക്തം സ്വീകരിച്ച അഞ്ച് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ

റാഞ്ചി: ജാർഖണ്ഡില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച അഞ്ച് കുട്ടികള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു. തലാസീമിയ രോഗ ബാധിതനായ ഏഴു…

24 minutes ago

താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷം; മൂന്ന് പേർ കൂടി അറസ്റ്റിൽ

കോ​ഴി​ക്കോ​ട്: താമരശ്ശേരിയിലെ അറവ് മാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ് കട്ടിനെതിരായ സമരത്തിലെ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. താ​മ​ര​ശേ​രി…

2 hours ago

കാറിലിടിച്ച ബൈക്ക് റോഡിലേക്ക് തെന്നിവീണു; ടോറസ് ലോറി കയറി യുവാവിന് ദാരുണാന്ത്യം

തൃശൂർ: കയ്പമംഗലം പനമ്പിക്കുന്നില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കയ്പമംഗലം സ്വദേശി മാമ്പറമ്പത്ത് രാഹുല്‍ (27) ആണ് മരിച്ചത്.…

2 hours ago

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കും

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന് ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ‘മോൻതാ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചുഴലിക്കാറ്റ്…

2 hours ago

സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് അപേക്ഷ 27 വരെ

ന്യൂഡല്‍ഹി: കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ) യു.ജി.സി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി 27 വരെ…

2 hours ago

തദ്ദേശ തിരഞ്ഞെടുപ്പ്: പുതുക്കിയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു, 2.84 കോടി വോട്ടര്‍മാര്‍, 2798 പ്രവാസികൾ

തിരുവനന്തപുരം: തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു . ആകെ 2,84,46,762 വോട്ടര്‍മാരാണുള്ളത്. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന്…

3 hours ago