Categories: KERALATOP NEWS

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാരം മോഹന്‍ലാലിന്

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടന്‍ മോഹന്‍ലാലിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. ഓഗസ്റ്റ് 31ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിന് അവാര്‍ഡ് സമ്മാനിക്കും.

കെ ജയകുമാർ, പ്രഭാവർമ, പ്രിയദർശൻ എന്നിവർ അടങ്ങിയ ജൂറി ആണ് പുരസ്‌കാര ജേതാവിനെ തിരെഞ്ഞെടുത്തത്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന കരിയറിലെ 360-ാം ചിത്രം, ലൂസിഫര്‍ രണ്ടാം ഭാഗമായ എമ്പുരാന്‍ എന്നിവയാണ് നിലവില്‍ അദ്ദേഹം പല ഷെഡ്യൂളുകളിലായി ചിത്രീകരണത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന സിനിമകള്‍.

TAGS : MOHANLAL | AWARD | ENTERTAINMENT
SUMMARY : Sreekumaran Thambi Foundation award to Mohanlal

Savre Digital

Recent Posts

മുറ്റത്ത് കളിക്കുന്നതിനിടെ ദേഹത്തേക്ക് ഗേറ്റ് മറിഞ്ഞു വീണു; ഒന്നരവയസുകാരന് ദാരുണാന്ത്യം

തൃശൂർ: ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് ഒന്നര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം. തൃശൂര്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ വൈക്കം ടിവിപുരം…

57 minutes ago

സ്വര്‍ണവിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില ഇന്നും കൂടി. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 10,530 രൂപയായി. പവന് ഇന്നത്തെ വര്‍ധന 320…

2 hours ago

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാപിഴവ്; ഗൈഡ് വയര്‍ പുറത്തെടുക്കുന്നത് അപകടമെന്ന് മെഡിക്കല്‍ ബോര്‍ഡ്

തിരുവനന്തപുരം: തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുന്നതിനിടെ യുവതിയുടെ നെഞ്ചിനുള്ളില്‍ കുടുങ്ങിയ ഗൈഡ് വയര്‍ പുറത്തെടുക്കുന്നത് അപകടമാണെന്ന് മെഡിക്കല്‍ ബോര്‍ഡ്. കാട്ടാക്കട…

2 hours ago

മയക്കുമരുന്ന് പരിശോധനയ്ക്ക് പോകുന്നതിനിടെ കാറിൽ ടിപ്പര്‍ ലോറിയിടിച്ചു; പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു, ഒരാൾക്ക് പരുക്ക്

കാസറഗോഡ്: കാസറഗോഡ് ചെങ്കള നാലാംമൈലില്‍ മയക്കുമരുന്ന് പരിശോധനയ്ക്ക് പോകുന്നതിനിടെ കാറില്‍ ടിപ്പര്‍ ലോറിയിടിച്ചു പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ബേക്കല്‍ ഡിവൈഎസ്പിയുടെ…

3 hours ago

ഗായകൻ സുബീൻ ഗാർഗിന്റെ മരണം: സുഹൃത്തും സംഗീതജ്ഞനുമായ ശേഖർ ജ്യോതി ഗോസ്വാമി അറസ്റ്റിൽ

ന്യൂഡല്‍ഹി: അസമീസ് ഗായകൻ സുബീൻ ഗാർഗിന്റെ അകാല മരണം അന്വേഷിക്കുന്ന പ്രത്യേക സംഘം (എസ്‌ഐടി) സംഭവവുമായി ബന്ധപ്പെട്ട വിവാദമായ നൗക…

3 hours ago

പ്ലസ്ടു വിദ്യാർഥിനിയെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

പാലക്കാട്: പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിപ്പതി കുഴിവിള വീട്ടിൽ മഹേഷ് കുമാറിന്റെ മകൾ…

4 hours ago