കൊച്ചി: പത്മനാഭ സ്വാമി ക്ഷേത്രപരിസരത്ത് നടന്ന ചിക്കൻബിരിയാണി സല്‍ക്കാരത്തില്‍ ഇടപെട്ട് ഹൈക്കോടതി. ചീഫ് വിജിലൻസ് ഓഫീസറുടെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ച് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഉചിത നടപടി സ്വീകരിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. ഇത്തരം സംഭവങ്ങള്‍ അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഭക്തർ നല്‍കിയ ഹർജികള്‍ ഹൈക്കോടതി തീർപ്പാക്കി. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രൻ, പിജി അജിത്കുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചാണ് ഉത്തരവിട്ടത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഹർജിക്കാസ്പദമായ സംഭവം നടന്നത്. വടക്കേ നടയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ കെട്ടിടത്തില്‍ സത്കാരത്തിന്റെ ഭാഗമായി ചിക്കൻ ബിരിയാണി നല്‍കുകയായിരുന്നു. ജീവനക്കാരന്റെ മകന് സർക്കാർ ജോലി കിട്ടയതിന്റെ സത്കാരമാണ് നടന്നതെന്നാണ് വിവരം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വൻ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്.
TAGS : SRIPADMANABHA SWAMY TEMPLE | BIRIYANI
SUMMARY : The incident of chicken biryani being served in Sripadmanabha Swamy temple premises: High Court should not repeat it
ഡൽഹി: ഡൽഹിയിലെ വായു മലിനീകരണം ശക്തമായി തുടരുന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ണായക നടപടി പ്രഖ്യാപിച്ചു. കൂടാതെ സർക്കാർ ഓഫീസുകളുടെ പ്രവർത്തന…
പാലക്കാട്: അട്ടപ്പാടി കരുവാര ഈരില്‍ പാതി പണി കഴിഞ്ഞ വീട് ഇടിച്ച് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. ആദി (7), അജിനേഷ് (4)…
ബെംഗളൂരു: കര്‍ണാടകയില്‍ വാഹനാപകടത്തില്‍ വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ യുവാവ് മരിച്ചു. കൊളഗപ്പാറ റോക്ക് വാലി ഹൗസിംഗ് കോളനിയില്‍ താമസിക്കുന്ന…
തിരുവനന്തപുരം: എറണാകുളം-ബെംഗളൂരു വന്ദേഭാരത് സര്‍വീസ് ഉദ്ഘാടനത്തിനിടെ വിദ്യാര്ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി…
പാലക്കാട്: ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് വലത് കൈ മുറിച്ചു മാറ്റേണ്ടിവന്ന പല്ലശ്ശന സ്വദേശിയായ ഒമ്പതു വയസ്സുകാരിയുടെ കുടുംബത്തിന്…
കോഴിക്കോട്: അരീക്കോട് സ്വദേശിയും ഇടത് സെെബറിടങ്ങളിലെ സജീവ സാന്നിധ്യവും, യൂടൂബറുമായ അബു അരീക്കോടിനെ മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി മര്‍ക്കസ്…