ബെംഗളൂരു : ശ്രീമുത്തപ്പൻ സേവാസമിതി ട്രസ്റ്റ് സംഘടിപ്പിക്കുന്ന 16-ാമത് ശ്രീമുത്തപ്പൻ തിരുവപ്പന മഹോത്സവം ഫെബ്രുവരി 8, 9 തീയതികളിൽ കല്യാൺ നഗർ ഹൊരമാവ് അഗ്‌റ റെയിൽവേ ഗേറ്റിന് സമീപം പ്രത്യേകം തയ്യാറാക്കിയ ഉത്സവനഗരിയിൽ നടക്കും.
എട്ടിന് രാവിലെ നാലിന് മഹാഗണപതി ഹോമത്തോടെ തുടങ്ങും. 11-ന് കൊടിയേറ്റം. 12-ന് ദൈവത്തെ മലയിറക്കൽ, ഉച്ചയ്ക്ക് രണ്ടു മുതൽ നേർച്ച വെള്ളാട്ടം. 5.30 മുതൽ വെള്ളാട്ടം, ഘോഷയാത്ര. ആറിന് പ്രസാദ വിതരണം. രാത്രി ഏഴിന് നടിയും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്താവിഷ്‌കാരം, കുട്ടികളുടെ നൃത്തനൃത്യങ്ങൾ 9ന് ശ്രീമുത്തപ്പ ചരിതം ആസ്പദമാക്കിയുള്ള നൃത്താവിഷ്കാരം എന്നിവ ഉണ്ടാകും.
ഒമ്പതാം തീയതി രാവിലെ ഒൻപതു മുതൽ ശ്രീമുത്തപ്പൻ തിരുമുടിയണിയൽ, തിരുവപ്പന, കലശപ്രദക്ഷിണം, താല പ്രദക്ഷിണം. 11-ന് സാംസ്കാരിക സമ്മേളനത്തിൽ കേന്ദ്ര മന്ത്രി ശോഭാ കരന്തലജെ, ബൈരതി ബസവരാജ് എം.എൽ.എ. എന്നിവർ സംബന്ധിക്കും. 11.30-ന് എ.ഡി.ജി.പി. ശ്രീജിത്തിന്റെ പ്രഭാഷണം. 12-ന് മഹാഅന്നദാനം. രണ്ടു മുതൽ സിനിമാ പിന്നണിഗായകരായ പന്തളം ബാലൻ, ദുർഗ്ഗാ വിശ്വനാഥ്, ആഷിമ മനോജ് എന്നിവുടെ നേതൃത്വത്തിൽ ഭക്തിഗാനസുധ, കുട്ടികളുടെ നൃത്ത നൃത്യങ്ങൾ, പള്ളിവേട്ട. രാത്രി എട്ടിന് കൂപ്പൺ നറുക്കെടുപ്പ്. 10.30-ന് തിരുമുടിയഴിക്കൽ എന്നിവ നടക്കും. എട്ട്, ഒമ്പത് തീയതികളില്‍ ഉച്ചയ്ക്ക് 12 മുതല്‍ അന്നദാനം ഉണ്ടായിരിക്കും.
<br>
TAGS : SRI MUTHAPPAN SEVA SMITHI TRUST
SUMMARY : Sree Muthappan Thiruvappana Mahotsavam on the 8th and 9th
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…
തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി.…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത പ്രഭാഷകന്‍ വി കെ സുരേഷ് ബാബു ആരോഗ്യവും ബുദ്ധിയും പിന്നെ…