Categories: KERALATOP NEWS

ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തിലെ ഉരുളി മോഷ്ടിച്ചതല്ല; പ്രതികള്‍ക്കെതിരെ കേസെടുക്കില്ലെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഉരുളി കാണാതായ സംഭവത്തില്‍ കേസെടുക്കില്ലെന്ന് അന്വേഷണ സംഘം. സംഭവത്തില്‍ കസ്റ്റഡിയിലുള്ളവർക്ക് മോഷ്ടിക്കാനുള്ള ഉദ്യേശ്യമുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.

ക്ഷേത്ര ദർശനത്തിനിടെ തട്ടത്തിലുണ്ടായിരുന്ന പൂജാ സാധനങ്ങള്‍ നിലത്തു വീണു. മറ്റാരാളുടെ സഹായത്തോടെ ഇതെല്ലാം എടുത്തു തന്നപ്പോള്‍, നിലത്തിരുന്ന പാത്രത്തില്‍ വച്ചാണ് നല്‍കിയതെന്നും ഓസ്ട്രേലിയൻ പൗരൻ ഗണേഷ് ജാ പോലീസിനോട് പറഞ്ഞു. പുറത്തേക്ക് പോയപ്പോയും ആരും തടയാത്തതിനാല്‍ പാത്രം കൊണ്ടു പോയെന്നാണ് ഗണേഷ് ജായുടെ മൊഴി.

ക്ഷേത്ര ജീവനക്കാർ പണം വാങ്ങി സഹായിച്ചിട്ടില്ലെന്നും രാമേശ്വരത്ത് ദർശനത്തിനായി പണം വാങ്ങി കബളിപ്പിക്കപ്പെട്ടുവെന്നും ഗണേഷ് ജാ പറഞ്ഞു. അതേസമയം, കസ്റ്റഡിയിലുള്ളവർക്കെതിരെ മോഷണത്തിന് കേസെടുക്കില്ലെന്നാണ് വിവരം.

13 ന് നടന്ന മോഷണം,15 നാണ് ക്ഷേത്രം അധികൃതർ പോലീസിനെ അറിയിച്ചത്. സിസിടിവി പരിശോധിച്ചാണ് മോഷ്ടാവിനെ കണ്ടെത്തിയത്. താമസിച്ച ഹോട്ടലില്‍ പാസ്പോർട്ട് വിവരങ്ങള്‍ നല്‍കിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മോഷ്ടാവിനെ കണ്ടെത്തിയത്.

TAGS : SREE PATHMANABHA SWAMI TEMPLE | ROBBERY
SUMMARY : The rolling stock of the Sree pathmanabha Swami temple was not stolen; The investigation team will not file a case against the accused

Savre Digital

Recent Posts

വോട്ടര്‍ പട്ടിക ക്രമക്കേട്: രാഹുല്‍ ഗാന്ധിയോട് വീണ്ടും തെളിവ് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക ക്രമേക്കട് വെളിപ്പെടുത്തലില്‍ രാഹുല്‍ ഗാന്ധിയോട് വീണ്ടും തെളിവ് ചോദിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷന്‍. ക്രമേക്കടുമായി ബന്ധപെട്ട് രാജ്യവ്യാപക…

13 minutes ago

ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനം; മരണസംഖ്യ 50 ആയി

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്‌ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും മരിച്ചവരുടെ എണ്ണം 50 ആയി. നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. ഇവരെ…

1 hour ago

79-ാം സ്വാതന്ത്ര്യദിനം: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: 79-ാമത് സ്വാതന്ത്ര്യദിനത്തിൽ ഡൽഹിയിലെ ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ട മൈതാനിയിൽ പ്രധാനമന്ത്രി ത്രിവർണ…

1 hour ago

സ്വകാര്യ കോളജിലെ അധ്യാപകനും വിദ്യാര്‍ഥികളും അടക്കം 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ

ബെംഗളൂരു: കോലാറിലെ വിദ്യാ ജ്യോതി പ്രൈവറ്റ് പിയു കോളേജിലെ ഒരു അധ്യാപകനും വിദ്യാര്‍ഥികളും അടക്കം 51 പേര്‍ക്ക്   ഭക്ഷ്യവിഷബാധയേറ്റു.…

2 hours ago

ധർമസ്ഥല; വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചനയെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: ധർമസ്ഥലയില്‍ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിനുപിന്നിൽ വലിയ ഗൂഢാലോചനയെന്നും ക്ഷേത്രനഗരത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇതെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. നൂറ്റാണ്ടുകൾ…

2 hours ago

കുവൈറ്റ് വ്യാജമദ്യ ദുരന്തം; മലയാളികളടക്കം 23 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം, മരിച്ചവരിൽ കണ്ണൂര്‍ സ്വദേശിയും

കുവൈത്തിലെ വിഷമദ്യ ദുരന്തത്തിൽ മലയാളികളടക്കം 23 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നടപടികൾ…

2 hours ago