തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരില്ലാതായ ചൂരൽമല സ്വദേശിനിയായ ശ്രുതിയുടെ പ്രതിശ്രുതവരൻ ജെൻസന്റെ അപകടമരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജെൻസനും ശ്രുതിയും ബന്ധുക്കളും അപകടത്തിൽപ്പെട്ട വാർത്ത ഹൃദയഭേദകമായിരുന്നുവെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ശ്രുതിയുടെകൂടെ ഈ നാടുണ്ടെന്ന ഉറപ്പാണ് നമുക്കിപ്പോൾ നൽകാൻ സാധിക്കുക. ദുരിതങ്ങളെയും വെല്ലുവിളികളെയും അതിജീവിക്കാൻ ശ്രുതിക്ക് ആകട്ടേയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിലെ വെള്ളാരംകുന്നിൽ ശ്രുതിക്കൊപ്പം വാനിൽ സഞ്ചരിക്കവേയുണ്ടായ അപകടത്തിലാണ് ജെൻസണ് സാരമായി പരുക്കേറ്റത്. ശ്രുതിയുടെ കുടുംബാംഗങ്ങളായ ഏഴുപേരും കൂടെയുണ്ടായിരുന്നു. ഇവർ സഞ്ചരിച്ച വാൻ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മേപ്പാടി വിംസ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ജെൻസൺ ബുധനാഴ്ച രാത്രിയാണ് മരിച്ചത്. അപകടത്തിൽ ശ്രുതിയുടെ കാലിനും പരുക്കേറ്റിരുന്നു.
ശ്രുതിയുടെ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, അനുജത്തി ശ്രേയ എന്നിവർ ഉരുൾപൊട്ടലിൽ മരിച്ചിരുന്നു. അപകട ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ജോലിക്ക് പോയതിനാലാണ് ശ്രുതി ഉരുൾപൊട്ടലിൽനിന്ന് രക്ഷപെട്ടത്. അടുത്ത ദിവസം പുലർച്ചെ മേപ്പാടിയിലെത്തിയതുമുതൽ ശ്രുതിയെ ചേർത്തുപിടിച്ച് ജെൻസനുമുണ്ടായിരുന്നു. ഈ കരുതലാണ് ഇപ്പോൾ നഷ്ടമായത്. കുടുംബം പൂർണമായും നഷ്ടമായപ്പോൾ ശ്രുതിക്ക് താങ്ങും തണലുമായി ജെൻസൻ ഒപ്പംനിന്നു.
വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ട ശ്രുതിയും ജെൻസണും സ്കൂൾകാലംമുതൽ സുഹൃത്തുക്കളാണ്. ആ പ്രണയമാണ് വിവാഹനിശ്ചയത്തിലേക്കെത്തിയത്. കഴിഞ്ഞ ജൂണിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. വിവാഹം ഡിസംബറിൽ നടത്താനായിരുന്നു വീട്ടുകാരുടെ തീരുമാനം. അതിനിടയിലാണ് ഉരുൾപൊട്ടലുണ്ടായത്. ഇതോടെ വിവാഹം നടത്തുന്നത് ഒരുവർഷത്തേക്ക് നീട്ടിവെച്ചു. ബന്ധുക്കളുടെ അനുവാദത്തോടെ വിവാഹത്തിനായിരുന്നു ഇരുവരുടെയും തീരുമാനം.
<br>
TAGS : WAYANAD LANDSLIDE
SUMMARY : The whole country is with Shruti, let her overcome the miseries and challenges: Chief Minister
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉത്തരവിട്ടു. എ പി ജെ അബ്ദുൾ കലാം…
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചു. നാല് മാസങ്ങള്‍ക്ക്…
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…