വയനാട്: കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ശ്രുതിയെ ആശ്വസിപ്പിക്കാൻ ഡോ. ബോബി ചെമ്മണ്ണൂരെത്തി. ജെൻസൻ്റെ ആഗ്രഹം പോലെ ശ്രുതിക്ക് വീട് വെച്ച് നല്‍കുമെന്ന് ബോച്ചെ പറഞ്ഞു. ഉരുള്‍പൊട്ടല്‍ മഹാദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടതാണ് ശ്രുതിക്ക്. അകന്ന ബന്ധുക്കള്‍ മാത്രമാണ് ബാക്കിയായത്. അവർക്കും ശ്രുതിക്കും കരുത്തായിരുന്നു ജെൻസണ്‍.
ശ്രുതിയോടും ബന്ധുക്കളോടുമൊപ്പം കൊടുവള്ളിക്ക് പോകും വഴിയാണ് കല്‍പ്പറ്റ വെള്ളാരം കുന്നില്‍ വെച്ച് ഉണ്ടായ വാഹനപകടത്തില്‍ ജെൻസണ്‍ മരണത്തിന് കീഴടങ്ങിയത്. ഇതോടെ തനിച്ചായ ശ്രുതിക്കരികിലേക്കാണ് ആശ്വാസ വാക്കുകളുമായി ബോച്ചെ എത്തിയത്. കല്‍പ്പറ്റ ലിയോ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍ ശ്രുതിയും ബന്ധുക്കളും.
ഒരു ഏട്ടനായി കൂടെയുണ്ടാകുമെന്നും ജെൻസണ്‍ ആഗ്രഹിച്ചതു പോലെ ശ്രുതിക്ക് സുരക്ഷിതമായൊരു വീട് നിർമ്മിച്ചു നല്‍കുമെന്നും ഡോ. ബോബി ചെമ്മണ്ണൂർ പറഞ്ഞു. ബോച്ചെ ആശുപത്രിയിലെത്തുമ്പോൾ ജെൻസണ്‍ൻ്റെ പിതാവു മറ്റ് ബന്ധുക്കളും ആശുപത്രിയിലുണ്ടായിരുന്നു. ഏറെ നേരം ശ്രുതി യോടൊപ്പവും ബന്ധുക്കളോടൊപ്പവും ചിലവഴിച്ചാണ് അദ്ദേഹം ആശുപത്രി വിട്ടത്.
TAGS : BOBBY CHEMMANNUR | WAYANAD
SUMMARY : Bobby chemmannur comes to comfort Shruti
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണ്‍ സംഘടിപ്പിക്കുന്ന മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ പ്രവേശനോത്സവം സുൽത്താൻ പാളയ സമാജം…
തിരുവനന്തപുരം: സംസ്ഥാനത്തുകൂടി കടന്നുപോകുന്ന വിവിധ ട്രെയിനുകൾക്ക് റെയിൽവേ അധിക സ്റ്റോപ്പുകൾ അനുവദിച്ചു. അവ താഴെ പറയുന്നവയാണ്. ▪️ നിലമ്പൂർ റോഡ്-കോട്ടയം…
ന്യൂഡൽഹി: മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പാർട്ടി ആസ്ഥാനത്ത് വിളിച്ചു…
ന്യൂയോർക്ക്: ബ്രൂക്ക്ലിനിലെ ക്ലബിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ 3:30ന്…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈൻ സർവീസുകൾ തിങ്കളാഴ്ച രാവിലെ 5 മണിക്ക് ആരംഭിക്കുമെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ…
ബെംഗളൂരു: കൈരളീ കലാസമിതി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് പുതുവത്സര പിറവിയോട് അനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 30…