കൊച്ചി: യാക്കോബായ സുറിയാനി സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയ്ക്ക് അന്ത്യാഞ്ജലി നൽകി വിശ്വാസികൾ. സംസ്കാരശുശ്രൂഷ ചടങ്ങുകളുടെ ഭാഗമായി പള്ളിക്ക് ചുറ്റും വിലാപ യാത്ര നടത്തി. പുത്തൻകുരിശ് സഭാ ആസ്ഥാനത്തുള്ള മാർ അത്തനെഷ്യസ് കത്തീഡ്രൽ പള്ളിയോട് ചേർന്ന കത്തീഡ്രലിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ ആണ് ഔദ്യോഗിക ബഹുമതികളോടെ ഭൗതിക ശരീരം ഖബറടക്കിയത്. സംസ്കാര ശുശ്രൂഷയുടെ ആദ്യ മൂന്നു ഘട്ടം കോതമംഗലം മാർ തോമ ചെറിയ പള്ളിയിലും വലിയ പള്ളിയിലുമായി പൂർത്തിയാക്കിയ ശേഷമാണ് വൈകുന്നേരത്തോടെ വിലാപയാത്രയായി മൃതദേഹം സഭ ആസ്ഥാനമായ പുത്തൻകുരിശ് പത്രിയാർക്ക സെൻ്ററിലെത്തിച്ചത്. 25 വർഷക്കാലം സഭയെ നയിച്ച വ്യക്തിത്വമാണ്. അദ്ദേഹത്തിന് സർക്കാരിന്‍റെ ഗാർഡ് ഓഫ് ഓണർ നൽകിയാണ് ആദരമർപ്പിച്ചത്.
ഗ്രിഗോരിയസ് തിരുമേനി തന്റെ പിൻഗാമി ആകണമെന്ന ആഗ്രഹം ബാവയുടെ വിൽപ്പത്രത്തിൽ എഴുതിവെച്ചിരുന്നു. അദ്ദേഹത്തിന്റെ സ്വർണ്ണാഭരണങ്ങൾ വിറ്റ് ബാങ്ക് ബാലൻസ് ചേർത്ത് പള്ളി നഷ്ട്ടപ്പെട്ട എടവകൾക്ക് നൽകണമെന്നും സൂചിപ്പിച്ചിട്ടുണ്ട്. സഭ ഒറ്റയ്ക്ക് തന്നെ മുന്നോട്ടു നീങ്ങണം. അന്തോഖ്യ സിംഹാസനത്തിന് കീഴിൽ സഭ ഉറച്ചു നിൽക്കണമെന്നും വിൽപ്പത്രത്തിൽ പറയുന്നു.
ഗവര്‍ണര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, നടൻ മമ്മൂട്ടി തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. ഓർത്തഡോക്സ്- യാക്കോബായ സഭാ തർക്കം പരിഹരിക്കുമെന്ന് ബാവയ്ക്ക് നൽകിയ വാക്ക് പാലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
<br>
TAGS : CATHOLICOS BASELIOS THOMAS I
SUMMARY : Catholicos Baselios Thomas I funeral was competed
ബെംഗളൂരു: ബെംഗളൂരു വിജയനഗർ മേരി മാതാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യക മറിയത്തിന്റെയും വിശുദ്ധ ഗീവർഗീസ് സഹദായുടെയും മൂന്ന്…
കോഴിക്കോട്: കോഴിക്കോട് 237 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദാണ് ഡാൻസാഫിന്റെ പിടിയിലായത്. പ്രതിയുടെ കൂടെയുണ്ടായിരുന്നയാള്‍…
തിരുവനന്തപുരം: കേരളത്തിൽ തുടര്‍ച്ചയായ ഏഴാം ദിവസവും കുറഞ്ഞ് സ്വര്‍ണവില. ഇന്ന് 40 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഒരു പവന്…
ഇടുക്കി: ഇടുക്കി ഏലപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. കാറ് പൂർണമായും കത്തി നശിച്ചു. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറിനാണ്…
ബെംഗളൂരു: ബെംഗളൂരുവിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ സഫാരി നടത്തുന്നതിനിടെ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 13കാരന് പരുക്കേറ്റു. ബൊമ്മസാന്ദ്ര സ്വദേശിയായ സുഹാസ് എന്ന…
റാഞ്ചി: ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രി രാംദാസ് സോറൻ അന്തരിച്ചു. അദ്ദേഹത്തിന് 62 വയസ്സായിരുന്നു. അസുഖബാധിതനായി ഡല്‍ഹിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഓഗസ്റ്റ്…