ബെംഗളൂരു: അക്രമികൾ തട്ടിക്കൊണ്ടുപോയി ജീവനോടെ കുഴിച്ചിട്ട യോഗ അധ്യാപിക അത്ഭുതകരമായി രക്ഷപ്പെട്ടു. ദേവനഹള്ളിയിലാണ് സംഭവം. പ്രദേശത്തെ സർക്കാർ സ്കൂളിലെ 35 കാരിയായ യോഗാധ്യാപികയാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ ബിന്ദു (27), സതീഷ് റെഡ്ഢി (40), നാഗേന്ദ്ര റെഡ്ഢി (35), രവിചന്ദ്ര (27) എന്നിവരെ ചിക്കബെല്ലാപുര പോലീസ് അറസ്റ്റ് ചെയ്തു.
ബിന്ദുവിന്റെ ഭർത്താവുമായി അധ്യാപികയ്ക്ക് അടുപ്പമുണ്ടായിരുന്നു. ഇതാണ് കുറ്റകൃത്യത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. നിരവധി കേസുകളില്‍ പ്രതിയായ സതീഷ് റെഡ്ഡിയെയാണ് യുവതിയെ ആക്രമിക്കാന്‍ ബിന്ദു നിയോഗിച്ചത്. ധനമിട്ടനഹള്ളിയിലിയെ ഒഴിഞ്ഞ സ്ഥലത്തേക്കാണ് സതീഷ് റെഡ്ഡിയും കൂട്ടാളികളും അധ്യാപികയെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് ഇവരെ പീഡിപ്പിച്ച ശേഷം കേബിൾ വയർ ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയും മരിച്ചെന്നു ഉറപ്പുവരുത്തി ആഴം കുറഞ്ഞ കുഴിയില്‍ ഇട്ടശേഷം മണ്ണിട്ട് മൂടുകയുമായിരുന്നു. മനസ്സാന്നിധ്യവും, ശ്വാസം പിടിച്ചുവെച്ച് ദീർഘനേരം കഴിയാനുള്ള കഴിവുകളുമാണ് യുവതിയെ രക്ഷപ്പെടുത്തിയത്. അക്രമികള്‍ സ്ഥലവിട്ടതോടെ യുവതി പ്രദേശവാസികളെ വിവരമറിയിക്കുകയും ആശുപത്രിയില്‍ ചികിത്സതേടുകയുമായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
TAGS: BENGALURU | CRIME
SUMMARY: Held her breath and pretended to be dead; A yoga teacher who was abducted and buried by assailants escaped
ബെംഗളൂരു: കർണാടകയിലെ ബിദറിൽ കൊറിയർ വാഹനത്തിൽ കാറിടിച്ച് മൂന്നു പേർ മരിച്ചു. കാർ യാത്രക്കാരായ തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ നാരായൺഖേഡ്…
ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന്റെ (കെ.എം.എഫ്) നെയ്യായ നന്ദിനിയുടെ വിലയിൽ കുത്തനെ കൂട്ടി. വില കിലോഗ്രാമിന് 610 രൂപയിൽ നിന്ന്…
ബെംഗളൂരു: യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ എംബസികളുടെയും പ്രാദേശിക പങ്കാളികളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന 30-ാമത് യൂറോപ്യൻ യൂണിയൻ ചലച്ചിത്രമേള നാളെ മുതൽ…
തൃശൂര്‍: മുരിങ്ങൂരില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ തല്‍ക്ഷണം മരിച്ചു. കൊരട്ടി സ്വദേശി ഗോഡ്സണ്‍ (19), അന്നനാട് സ്വദേശി ഇമ്മനുവേല്‍ (18)…
ബെംഗളൂരു: ശ്രീ സത്യസായിബാബ ജന്മശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് പുട്ടപര്‍ത്തി പ്രശാന്തി നിലയത്തിലേക്ക് തിരുവനന്തപുരത്തു നിന്നുൾപ്പെടെ സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു.…
ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. 243ൽ 121 നിയമസഭാ മണ്ഡലങ്ങളാണ് ബൂത്തിലെത്തുന്നത്. രാവിലെ ഏഴുമുതൽ വൈകീട്ട്…