ബെംഗളൂരു: പൊതു ശൗചാലയത്തിന്റെ ഭിത്തിയിൽ യുവതിയുടെ മൊബൈൽ നമ്പർ കോൾ ഗേൾ എന്ന് അടിക്കുറിപ്പോടെ എഴുതി വെക്കുന്നത് പീഡനത്തിന് തുല്യമെന്ന് കർണാടക ഹൈക്കോടതി. ഇത്തരത്തിൽ യുവതിയുടെ നമ്പർ പ്രചരിപ്പിക്കുന്നത് അവരുടെ മാനം കെടുത്തുക മാത്രമല്ല, മാനസിക പീഡനത്തിന് കൂടി കാരണമാകുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം പ്രവൃത്തിയിൽ ഏർപ്പെട്ടവർക്കെതിരായ കേസ് കർശനമായി തന്നെ കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി.
യുവതിയുടെ നമ്പർ ടോയ്‌ലറ്റിൽ എഴുതിവെച്ചതിന് ബെംഗളൂരുവിലെ ഉപ്പാർപ്പേട്ട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്‌ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചിത്രദുർഗ സ്വദേശി അല്ലാ പാഷയാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹർജിക്കാരനെതിരെയുള്ള കുറ്റപത്രം റദ്ദാക്കാനും കോടതി വിസമ്മതിച്ചു. ഒരു സ്‌ത്രീയുടെ സ്വകാര്യത തുറന്നുകാട്ടുന്നത് അവർക്ക് വ്യക്തിപരമായി മാനസിക ഉപദ്രവമുണ്ടാക്കും. ഇത് ശാരീരിക ഉപദ്രവത്തേക്കാള്‍ ഗുരുതരമാണ്. സ്‌ത്രീകൾക്കെതിരെ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നത് ഒരിക്കലും അനുവദിക്കാൻ സാധിക്കില്ലെന്ന് ബെഞ്ച് പറഞ്ഞു.
ചിത്രദുർഗയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജൂനിയർ ഹെൽത്ത് അസിസ്റ്റന്‍റായ യുവതിയുടെ മൊബൈൽ നമ്പറാണ് പ്രതി മജസ്റ്റിക് ബസ് സ്റ്റാൻഡിലെ പുരുഷന്മാരുടെ ടോയ്‌ലറ്റിന്‍റെ ചുമരിൽ എഴുതിവെച്ചത്. തുടർന്ന് യുവതി നൽകിയ പരാതിയിലാണ് ഇയാൾ അറസ്റ്റിലായത്.
TAGS: KARNATAKA| HIGHCOURT
SUMMARY: Highcourt clearly says writing women’s number at public toilet offensive
കല്പറ്റ: ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി…
ശ്രീനഗര്‍: വിനോദസഞ്ചാരികളുള്‍പ്പടെ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ എട്ടു മാസത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി, പ്രത്യേക എൻഐഎ…
ബെംഗളൂരു: ബിന്ദു സജീവിന്റെ കവിതാസമാഹാരം 'ഇരപഠിത്തം' ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്ന ചടങ്ങിൽ കവി പി എൻ ഗോപീകൃഷ്ണൻ കവി…
ന്യൂഡല്‍ഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം. നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി. ആരോഗ്യപരമായ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനമെന്ന്…
കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലം ജില്ലയിലെ…
പാലക്കാട്: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്…