മലപ്പുറം: മൈസൂരുവിലെ പാരമ്പര്യവൈദ്യൻ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി തടവിലിട്ടു കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേർ കുറ്റക്കാരെന്ന് കോടതി. ഒന്നാം പ്രതി ഷൈബിൻ, രണ്ടാം പ്രതി ഷിഹാബ്, ആറാം പ്രതി നിഷാദ് എന്നിവർ കുറ്റക്കാരാണെന്ന് തെളിഞ്ഞു. ഒമ്ബതുപേരെ കോടതി വെറുതെവിട്ടു.
മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. കേസില്‍ ശനിയാഴ്ച ശിക്ഷ വിധിക്കും. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ, ഗൂഡാലോചന, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. ശിക്ഷ മറ്റന്നാള്‍ വിധിക്കും. കേസില്‍ 12 പേരെ വെറുതേവിട്ടു. മൃതദേഹങ്ങളോ ശരീരഭാഗങ്ങളോ കണ്ടെത്താനാകാത്ത കേസില്‍ കേരളത്തിലെ ആദ്യത്തെ ശിക്ഷയെന്നാണ് പോലീസ് പ്രതികരിച്ചത്.
ഒരാള്‍ മാപ്പുസാക്ഷിയായ കേസില്‍ 15 പേരെയാണ് പോലീസ് പ്രതിചേര്‍ത്തത്. ഷെബിന്‍ അഷ്‌റഫിന്റെ ഭാര്യ ഹസ്‌ന അടക്കം 13 പേര്‍ വിചാരണ നേരിട്ടു. പ്രതികളില്‍ ഒരാളായ കുന്നേക്കാടന്‍ ഷമീം ഇപ്പോഴും ഒളിവിലാണ്. ഒളിവിലായിരുന്ന മറ്റൊരുപ്രതി മുക്കട്ട കൈപ്പഞ്ചേരി ഫാസില്‍ മരണപ്പെട്ടു.
ഏഴാംപ്രതി ബത്തേരി തങ്ങളകത്ത് നൗഷാദിനെ മാപ്പുസാക്ഷിയാക്കി. ഷാബാഷെരീഫിന്റെ ഭാര്യ ജിബിന്‍ താജാായിരുന്നു പ്രധാനസാക്ഷി. ഇവര്‍ മൈസൂരിലെ വീട്ടില്‍ നിന്നും ഷെരീഫിനെ തട്ടിക്കൊണ്ടു പോയ ബത്തേരി സ്വദേശി പൊന്നക്കാരന്‍ ശിഹാബുദ്ദീന്‍, ഒന്നാംപ്രതി ഷൈബിന്‍ അഷ്‌റഫ് എന്നിവരെ തിരിച്ചറിഞ്ഞിരുന്നു.
2019 ഓഗസ്റ്റ് ഒന്നിന് മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി ചോര്‍ത്താനാണ് ഷാബാ ഷെരീഫിനെ മൈസൂരിലെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു വന്നത്. ഷൈബിന്റെ വീട്ടില്‍ താമസിപ്പിക്കുകയും 2020 ഒക്‌ടോബര്‍ 8 ന് കൊലപ്പെടുത്തി മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കിയെന്നുമാണ് കേസ്. നാവികസേനയുടെ സംഘത്തെ അടക്കം ഇറക്കിയിട്ടും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനായിട്ടില്ല.
TAGS : LATEST NEWS
SUMMARY : Shaba Sharif murder case: Three accused found guilty; 9 acquitted
കോഴിക്കോട്: ഫറോക്ക് പോലീസ് സ്റ്റേഷനിൽ നിന്നും ചാടിപ്പോയ പ്രതി പിടിയിൽ. അസം സ്വദേശിയായ പ്രസംജിത്താണ് പിടിയിലായത്. ഫറോക്ക് ചന്ത സ്കൂളിൽ…
ബെംഗളൂരു: കബ്ബൺ റോഡിലെ ഫീൽഡ് മാർഷൽ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ നാളെ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡ് കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓൺലൈൻ…
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രാദേശികമായി നിർമിച്ച മദ്യം കഴിച്ചു 13 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം. മെഥനോൾ കലർന്ന പാനീയങ്ങൾ…
ബെംഗളൂരു: കർണാടകയിലെ ക്ഷേത്രങ്ങളിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നു. ഓഗസ്റ്റ് 15 മുതൽ നിരോധനം നിലവില്‍ വരും. പ്ലാസ്റ്റിക് കുടിവെള്ളക്കുപ്പികളടക്കം…
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസംകൂടി മഴ ലഭിച്ചേക്കും.മദ്ധ്യ വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ.തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും.ഇന്ന്…
ചണ്ഡീഗഡ്: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിഗ് ബോസ് താരവും യൂട്യൂബറുമായ അർമാൻ മാലിക്കിനും ഭാര്യമാരായ പായല്‍, കൃതിക മാലിക് എന്നിവര്‍ക്കും സമന്‍സ്…