കോഴിക്കോട്: നാദാപുരം തൂണേരിയിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകനായിരുന്ന ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ വിധി പ്രഖ്യാപിച്ചു. ആറ് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തിയ മുസ്ലീംലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ക്കുള്ള ശിക്ഷയാണ് ഹൈക്കോടതി വിധിച്ചത്.
പ്രതികളുടേത് നിഷ്ഠൂരമായ പ്രവൃത്തിയാണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. വിദേശത്തായിരുന്ന 6 പ്രതികള്‍ കഴിഞ്ഞ ദിവസം തിരിച്ചെത്തിയിരുന്നു. വരുടെ അറസ്റ്റ് രേഖപ്പെടുത്തിയ നാദാപുരം പോലീസ് 6 പേരെയും ഹൈക്കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
പാസ്പോര്‍ട്ട് തിരികെ കിട്ടത്താതിനാലാണ് ഒന്നാം പ്രതി വിദേശത്ത് തുടരുന്നതെന്നും തിരിച്ചുവരാന്‍ തയ്യാറാണെന്നും പ്രതിഭാഗം അറിയിച്ചു. ഒന്നാം പ്രതിയുടെ അസാന്നിധ്യത്തില്‍ മറ്റ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിക്കുന്നതില്‍ നിയമ തടസ്സങ്ങളില്ലെന്ന് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ കോടതിയെ ബോധിപ്പിച്ചു.
TAGS : SHIBIN MURDER CASE | HIGH COURT
SUMMARY : Shibin murder case; All the six accused got life imprisonment
ബെംഗളൂരു ബെംഗളൂരുവിലെ ഒരു മെട്രോ സ്റ്റേഷൻ ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ അറസ്റ്റില്‍. ബല്ലാരി സ്വദേശി ബി.എസ്. രാജീവ്…
ബെംഗളൂരു: നഗരത്തിലെ അനധികൃത പേയിംഗ് ഗസ്റ്റ് താമസ സൗകര്യങ്ങൾക്കെതിരെ കർശന നടപടിയുമായി ബെംഗളൂരു ഈസ്റ്റ് സിറ്റി കോർപ്പറേഷൻ. ലൈസൻസില്ലാതെ പ്രവർത്തിച്ച…
ബെംഗളൂരു: ബെംഗളൂരുവിലെ സാമൂഹിക, കലാ, സാംസ്കാരിക സംഘടനയായ 'കേളി'യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് സുരേഷ് പാൽകുളങ്ങര, വൈസ് പ്രസിഡന്റ്…
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. എരുമേലി കണമലക്ക് സമീപമാണ് അപകടം. കര്‍ണാടകയില്‍ നിന്ന് ശബരിമലയിലേക്ക് പോവുകയായിരുന്ന ബസാണ്…
വയനാട്: വയനാട്ടില്‍ സിപ്‌ലൈന്‍ പൊട്ടി അപകടമുണ്ടായി എന്ന രീതിയില്‍ വ്യാജ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാള്‍ പിടിയില്‍. ആലപ്പുഴ സ്വദേശി അഷ്‌കര്‍…
തിരുവനന്തപുരം: പതിനാറുകാരനെ ഐ എസ് ഐ എസ്സിൽ ചേരാൻ പ്രേരിപ്പിച്ച പരാതിയിൽ. കുട്ടിയുടെ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ യു എ പി…