ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ലോറിയെന്ന് കരുതുന്ന ട്രക്ക് കണ്ടെത്തി. ഗംഗാവാലി നദിയില്‍ നടത്തിയ തിരച്ചിലിലാണ് ട്രക്ക് കണ്ടെത്തിയത്. കർണാടക റവന്യൂ മന്ത്രിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാല്‍ ഇത് അർജുന്റെ ട്രക്ക് ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
ബൂം എക്സ്കവേറ്റർ ഉപയോഗിച്ച് ഉടൻ ട്രക്ക് കരയ്ക്ക് എത്തിക്കും. കരസേനയുടെയും നാവിക സേനയുടെയും അത്യാധുനിക ഉപകരണങ്ങള്‍ ഒരേ സ്ഥലത്ത് തന്നെ സിഗ്നല്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണമെന്നാണ് വിവരം. രക്ഷൗദൗത്യം തുടങ്ങി ഒമ്പതാം ദിവസമാണ് ലോറിയെ സംബന്ധിച്ച് നിർണായക വിവരം ലഭിക്കുന്നത്.
ബൂം ലെങ്ത് ക്രെയിന്‍ എത്തിച്ചാണ് ഇന്ന് രാവിലെ പരിശോധന പുനരാരംഭിച്ചത്. ഈ യന്ത്രം ഉപയോഗിച്ച് 60 അടിആഴത്തില്‍ വരെ തിരച്ചില്‍ നടത്താനാകും. പോലീസ് വാഹനത്തിന്റെ അകമ്പടിയോടെയാണ് വാഹനം സ്ഥലത്തെത്തിച്ചത്.
TAGS : KARNATAKA | LANDSLIDE | TRUCK
SUMMARY : Shirur landslide: Truck found under water
ബെംഗളൂരു: തിരുവനന്തപുരം കല്ലറ സ്വദേശി കെ. ശ്രീധരകുറുപ്പ് (88) ബെംഗളൂരുവില്‍ അന്തരിച്ചു. മുന്‍ എന്‍ജിഇഎഫ് ജീവനക്കാരനാണ്. ഉദയനഗറിലായിരുന്നു താമസം. ഭാര്യ:…
കൊച്ചി: സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെത്തുടർന്ന് നടൻ വിനായകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോള് എല്ലിന് പരുക്കേറ്റതിനെ തുടര്‍ന്നു താരത്തെ കൊച്ചിയിലെ…
ബെംഗളൂരു: ക്രിസ്മസ് പുതുവത്സര അവധിക്കാല തിരക്ക് പരിഗണിച്ച് മംഗളൂരു- ചെന്നൈ റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. മംഗളൂരു ജങ്ഷൻ…
ബെംഗളൂരു: വിദ്യാർഥികളുടെ എണ്ണം കുറവായതിനാൽ മംഗളൂരു സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത 22 സ്വകാര്യ കോളജുകൾ അടച്ചുപൂട്ടാന്‍ തീരുമാനം. വൈസ് ചാൻസലർ…
ബെംഗളൂരു: ഡിസംബർ 19 ന് കന്യാകുമാരിയിൽ നിന്ന് തുടക്കം കുറിച്ച സമസ്ത ശതാബ്ദി സന്ദേശ യാത്രയിൽ അനുഗമിച്ച് ബെംഗളൂരുവിലെ സമസ്തയുടെ…
തിരുവനന്തപുരം: മണ്ഡല പൂജയോടനുബന്ധിച്ച് 26നും 27നും ശബരിമല ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും. വെർചൽ ക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവയിൽ നിയന്ത്രണം…