ബെംഗളൂരു: കർണാടക ഷിരൂരിൽ മലയിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനായി തിരച്ചില്‍ 12-ാം ദിവസത്തില്‍. ഗംഗാവലിയില്‍ തിരച്ചില്‍ നടത്താൻ ഉടുപ്പിയില്‍ നിന്നുള്ള പ്രാദേശിക മുങ്ങല്‍ വിദ്ഗധരുടെ സംഘം അങ്കോലയില്‍ എത്തിയിട്ടുണ്ട്. തീരദേശ കർണാടയിലെ പുഴകളുടെ സ്വഭാവം കൃത്യമായി ഇവർക്കറിയാം.
ശക്തമായ അടിയൊഴുക്കിലും ആഴത്തിലേക്ക് ചെല്ലാനുള്ള കഴിവും പരിചയസമ്പത്തും ഉള്ളവരാണിവർ. പുഴയുടെ ശക്തമായ അടിയൊഴുക്കില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നാവികസേനയുടെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായിരുന്നു. നേവിയുടെ സ്ക്യൂബ സംഘത്തിന് പുഴയിലേക്ക് ഇറങ്ങാൻ സാധിച്ചിരുന്നില്ല.
ഇതോടെ പുതിയ സംവിധാനമായ പൊന്റൂണ്‍ സ്ഥാപിച്ച് നാവികസേനയുടെ മുങ്ങല്‍വിദഗ്ധർ ഇറക്കാനുള്ള നീക്കം ശനിയാഴ്ച നടക്കാനിരിക്കുകയായിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ പൊന്റൂണ്‍ ഷിരൂരിലേക്ക് എത്തില്ലെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം ലഭിച്ച സിഗ്നല്‍ കേന്ദ്രീകരിച്ചാവും ഇന്നത്തെ തിരച്ചില്‍.
സ്ഥലത്ത് മന്ത്രിമാരായ മുഹമ്മദ് റിയാസും എ.കെ ശശീന്ദ്രനും ക്യാമ്പ് ചെയ്യുന്നുണ്ട്. പുഴയിലെ ജലനിരപ്പിലും കുറവ് വന്നിട്ടില്ല. ഏഴ് നോട്ടിന് അടുത്താണ് പുഴയിലെ ഒഴുക്ക്. ഈ സാഹചര്യം തുടരുകയാണെങ്കില്‍ രക്ഷാ ദൗത്യം നീണ്ടുപോകാനാണ് സാധ്യത.
TAGS : SHIROOR LANDSLIDE | ARJUN RESCUE
SUMMARY : A team of divers has reached Shirur for a rescue mission
ഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് 10 പേരെ എൻഎഐ കസ്റ്റഡിയിലെടുത്തു. ജമ്മു കശ്മീരിലെ അനന്തനാഗ്, പുല്‍വാമ, കുല്‍ഗാം…
കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള എല്‍ഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിപിഎം 16 സീറ്റുകളിലാണ് മത്സരിക്കുന്നത്. സിപിഐയും ആർജെഡിയും നാല് സീറ്റുകളിലും…
തിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂരില്‍ 62 വയസ്സുകാരിയെ ക്രൂരമായി മർദിച്ചു. ഉള്ളൂർ സ്വദേശി ഉഷയ്ക്കാണ് പരുക്കേറ്റത്. വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന ഉഷയെ…
തൃശൂർ: കുന്നംകുളം കസ്റ്റഡി മർദ്ദനത്തിന്‍റെ ഇര വി എസ് സുജിത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവായ സുജിത്ത്…
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രതികളുടെ റിമാൻഡ് കാലാവധി ഈമാസം 27 വരെ നീട്ടി. മുരാരി ബാബു, ഉണ്ണികൃഷ്ണൻ പോറ്റി…
ചെന്നൈ: തമിഴ്നാട്ടില്‍ പുതുക്കോട്ടൈ ജില്ലയിലെ അമ്മച്ചത്തിരത്തിന് സമീപം തിരുച്ചി - പുതുക്കോട്ടൈ ദേശീയ പാതയില്‍ ചെറിയ സ്വകാര്യ പരിശീലന വിമാനം…