Categories: KERALATOP NEWS

‘ഷിരൂരിൽ കൂടുതൽ സൈനിക സഹായം എത്തിക്കണം’- മുഖ്യമന്ത്രി പ്രതിരോധ മന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താൻ നാവികസേനയുടെ കൂടുതൽ സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് കത്തയച്ചു. നേവിയുടെ കൂടുതൽ ഡൈവേഴ്‌സിനെ അടിയന്തരമായി ഷിരൂരിലേക്ക് അയയ്ക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

കഴിഞ്ഞ 11 ദിവസമായി ഷിരൂരിൽ പുരോഗമിക്കുന്ന രക്ഷാദൗത്യത്തിന് നാവികസേനയുടെ കൂടുതൽ സഹായം അത്യാവശ്യമാണെന്ന് മനസിലാക്കുന്നു. നാവികസേനയുടെ സൗത്തേണ്‍, ഈസ്‌റ്റേണ്‍ കമാന്‍ഡുകളില്‍നിന്ന് ഉള്‍പ്പെടെയുള്ള മുങ്ങല്‍ വിദഗ്ധരേയും ആര്‍.ഒ.വി(Remotely Operated Vehicle) പോലുള്ള അത്യാധുനിക സംവിധാനങ്ങളും ഷിരൂരിലേക്ക് എത്തിക്കണം. വിഷയത്തില്‍ കേരള സര്‍ക്കാര്‍, കര്‍ണാടക സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രാജ്‌നാഥ് സിംഗിന് അയച്ച കത്തിന്റെ പകർപ്പ് പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കും അയച്ചിട്ടുണ്ട് നാവികസേനയിൽ നിന്ന് കൂടുതൽ വിദഗ്ദ്ധരും അത്യാധുനിക ഉപകരണങ്ങളുമെത്തുന്നത് രക്ഷാദൗത്യത്തെ സഹായിക്കുമെന്ന് കരുതുന്നതായി സിദ്ധരാമയ്യയ്ക്ക് അയച്ച കത്തിൽ പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
<br>
TAGS : SHIROOR LANDSLIDE |  KERALA
SUMMARY : Shirur Rescue Mission: Chief Minister writes to Defense Minister seeking more military assistance

Savre Digital

Recent Posts

‘അവർക്ക് മാനസിക പ്രയാസമുണ്ടാക്കിയതിൽ ഖേദിക്കുന്നു’; ഗൗരി കിഷനോട് മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്

ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…

7 hours ago

യുഡിഎഫ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു

കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…

7 hours ago

പോപ്പുലർ ഫ്രണ്ടിന്റെ 67 കോടി രൂപയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…

8 hours ago

തിരുസ്വരൂപം അനാവരണം ചെയ്തു; മദര്‍ ഏലിശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു

കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…

8 hours ago

യൂട‍്യൂബ് വിഡിയോയിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; ഷാജൻ സ്കറിയയ്ക്ക് മുൻകൂര്‍ ജാമ‍്യം

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച്‌ യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…

9 hours ago

പ്രശ്നോത്തരി മത്സരം

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…

9 hours ago