Categories: KARNATAKATOP NEWS

ഷിരൂര്‍ മണ്ണിടിച്ചില്‍ അപകടം; 90 % മണ്ണും നീക്കി, റോഡിൽ ലോറിയില്ല, തിരച്ചിൽ പുഴയിലേക്ക്

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ അങ്കോള ഷിരൂരിൽ മണ്ണിടിച്ചൽ ദുരന്തമുണ്ടായ പ്രദേശം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും റവന്യൂ മന്ത്രി കൃഷ്ണ ബൈരഗൗഡയും സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. അപകടസ്ഥലം സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രക്ഷാപ്രവർത്തനത്തിൽ യാതൊരുവിധ അലംഭാവം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അപകടം സംഭവിച്ചത് മുതൽ ഉത്തര കന്നഡ ജില്ലാ ഭരണകൂടവും പോലീസും എൻഡിആർഎഫ് സംഘവും കാര്യക്ഷമമായി തന്നെ രക്ഷാപ്രവർത്തനത്തിൽ ഇടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിൽ 10 പേരാണ് മരിച്ചതെന്നും പ്രദേശവാസികളായ 2 പേർ ഉൾപ്പെടെ ഇനി 3 പേരെ കണ്ടെത്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അർജുനായുള്ള തെരച്ചിലിൽ വീഴ്ചയില്ലെന്നും കേരള സർക്കാർ ബന്ധപ്പെട്ടിരുന്നെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. അപകടത്തിൽ ദേശീയപാത അതോറിറ്റിയെ കർണാടക മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കരാറുകാർക്കെതിരെ നടപടി വേണമെന്നും പണി പൂർത്തിയാകാതെ ടോൾപിരിവ് തുടങ്ങിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

അര്‍ജുനടക്കമുള്ളവര്‍ക്ക്‌ വേണ്ടിയുള്ള തിരച്ചിൽ നദിയിലേക്ക് മാറ്റുമെന്ന് കർണാടക റവന്യു മന്ത്രി കൃഷ്ണ ബൈരഗൗഡ പറഞ്ഞു. നദിയിലുള്ള മണ്‍കൂനകളിൽ പരിശോധന നടത്തും. റോഡില്‍ വീണ മണ്ണ് 90 ശതമാനത്തിലേറെ നീക്കംചെയ്തു. റോഡിന് മുകളിലായി ലോറിയോ മനുഷ്യനെയോ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപകടമുണ്ടായപ്പോൾ മുതൽ രക്ഷാപ്രവർത്തനം നടത്തുന്നതായി മന്ത്രി വ്യക്തമാക്കി. കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയെന്നും അപകടസാധ്യത ഉണ്ടായിട്ടും ഓപ്പറേഷൻ തുടരുന്നുവെന്നും മന്ത്രി കൃഷ്ണ ബൈരഗൗഡ പറഞ്ഞു.

വൻ മണ്ണിടിച്ചിലാണ് ഉണ്ടായത്. ട്രക്കിന്‍റെ സാന്നിധ്യം ഇതുവരെ കണ്ടെത്താനായില്ല. പുഴയിലും തിരച്ചിലും നടത്തുന്നു. പുഴയിലും മണ്ണിടിച്ചിൽ മൂലം വലിയ മൺകൂനകൾ രൂപപ്പെട്ടുവെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. പുഴയിലെ മൺകൂനകളിലും പരിശോധന നടത്താൻ എൻഡിആർഎഫ് സംഘത്തോട് അഭ്യർത്ഥിച്ചു. നാവിക സേനയും തെരച്ചിൽ നടത്തുന്നു. ആര് അപകടത്തിൽപ്പെട്ടാലും നമ്മുടെ ജനങ്ങൾ ആണ്. എല്ലാവരുടെ ജീവനും വിലയുണ്ട്. ജില്ലാ ഭരണകൂടം സാധ്യമായതെല്ലാം ചെയ്തുവെന്നും മന്ത്രി വ്യക്തമാക്കി.

<BR>
TAGS : SHIROOR LANDSLIDE | KARNATAKA,
SUMMARY : Shirur landslide accident; 5 lakh financial assistance to the deceased

Savre Digital

Recent Posts

ലോകത്തിലെ മികച്ച 30 നഗരങ്ങളില്‍ ബെംഗളൂരുവും

ബെംഗളൂരു: ലോകത്തിലെ മികച്ച 30 നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി രാജ്യത്തെ പ്രധാന ഐടി നഗരങ്ങളിലൊന്നായ ബെംഗളൂരു. റെസൊണൻസ് കൺസൾട്ടൻസിയുടെ…

3 hours ago

കാസറഗോഡ് പുല്ലൂരിൽ പുലി കുളത്തിൽ വീണു

കാസറഗോഡ്: കാസറഗോഡ് പുല്ലൂര്‍ കൊടവലം നീരളംകൈയില്‍  പുലി കുളത്തിൽ വീണു. മധു എന്ന വ്യക്തിയുടെ വീട്ടുവളപ്പിലെ കുളത്തിലാണ് പുലി വീണത്.…

4 hours ago

വര്‍ണക്കൂട്ടൊരുക്കി കേരളസമാജം ചിത്രരചനാ മത്സരം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചിത്രരചനാ മത്സരം കൊച്ചു കുട്ടികളുടെ കലാ…

5 hours ago

പാലിയേക്കര ടോള്‍ പിരിവ്; സുപ്രീം കോടതിയില്‍ ഹർജി നല്‍കി

ഡല്‍ഹി: പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി നല്‍കിയ അനുമതി ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകന്‍ സുപ്രിംകോടതിയില്‍ ഹർജി നല്‍കി. ഗതാഗതം…

6 hours ago

ബെംഗളൂരുവിൽ രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻതട്ടി മരിച്ചു

ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. സപ്തഗിരി കോളജിലെ ബി.എസ്‌.സി…

6 hours ago

ആലപ്പുഴയില്‍ ഹൗസ്‌ബോട്ടിന് തീപിടിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.…

7 hours ago