Categories: KARNATAKATOP NEWS

ഷിരൂർ ദൗത്യം അവസാനിപ്പിക്കാൻ ഉദ്ദേശമില്ല,; തിരച്ചിലിന് തൃശൂരിൽനിന്ന് ഡ്രഡ്ജിങ് മെഷീൻ കൊണ്ടുവരും-കാർവാർ എം.എൽ.എ

അങ്കോല : കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ തുടരുമെന്ന് കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിൽ. ഇന്ന് വൈകിട്ട് നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പുഴയി​ലെ മണ്ണുനീക്കി ലോറി പുറത്തെടുക്കാൻ തൃശൂരിൽനിന്ന് ഡ്രഡ്ജിങ് മെഷീൻ സംഭവസ്ഥലത്തെത്തിച്ച് ശ്രമം തുടരാനാണ് ഇപ്പോഴത്തെ തീരുമാനം. ഈ ഉപകരണം എത്തിക്കുന്നതിനുവേണ്ട മുഴുവൻ ചെലവുകളും വഹിക്കാൻ കർണാടക തയ്യാറാണെന്നും സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. രണ്ടുദിവസത്തിനകം മെഷീനെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

കേരള കാർഷിക സർവകലാശാലയുടെ കൈയ്യിലുള്ള ഉപകരണം എത്തിക്കുന്നതുമായി ബന്ധപ്പെട്ട് തൃശ്ശൂർ കളക്ടർക്ക് ഞായറാഴ്ച രാവിലെ 11-ന് സന്ദേശം അയച്ചിരുന്നു. അതിനാവശ്യമായ പണം ഉടൻ തന്നെ അടയ്ക്കാൻ തയ്യാറാണെന്ന് അദ്ദേഹത്തെ അറിയിച്ചു. രക്ഷാദൗത്യം അവസാനിപ്പിക്കാൻ തങ്ങൾക്ക് ഒരു ഉദ്ദേശവുമില്ലെന്നും സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു.

തൃശ്ശൂരില്‍ നിന്നും യന്ത്രം എത്തുന്നതോടെ നദിക്കടിയിലെ മണ്ണ് നീക്കംചെയ്യാനാകുമെന്നാണ് പ്രതീക്ഷയിലാണ് അധികൃതർ.  നേരത്തെ, രക്ഷാദൗത്യം താത്ക്കാലികമായി അവസാനിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ കേരളത്തിലെ ജനപ്രതിനിധികളടക്കം സംഭവത്തിൽ രൂക്ഷവിമർശനവുമായി രം​ഗത്തെത്തിയിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ഇക്കാര്യം ചര്‍ച്ചചെയ്തിരുന്നു.

മുങ്ങൽ വിദഗ്ധനായ ഈശ്വർ മാൽപെയും നേവിയും എൻ.ഡി.ആർ.എഫ് സംഘങ്ങളും ഒന്നിച്ച് പരിശ്രമിച്ചാണ് ദൗത്യം മുന്നോട്ടുകൊണ്ടുപോയത്. വെള്ളത്തിനടിയിൽ ചെളിയും മണ്ണും പാറയുമാണ്. കൂറ്റൻ ആൽമരവുമുണ്ട്. കൂടാതെ അടിയൊഴുക്കും ശക്തമാണ്. വരുന്ന 21 ദിവസം മഴക്കും സാധ്യതയുണ്ട്. ഇതൊക്കെ കണക്കിലെടുത്താണ് ഇന്ന് വൈകിട്ടോടെ രക്ഷാദൗത്യം താത്കാലികമായി നിര്‍ത്തിവെച്ചത്. കാലാവസ്ഥ പ്രതികൂലമായതിനാൽ രക്ഷാദൗത്യം ദുഷ്കരമാണെന്ന് സതീഷ് കൃഷ്ണ സെയിലും അറിയിച്ചിരുന്നു.
<br>
TAGS : ARJUN RESCUE | SHIROOR LANDSLIDE
SUMMARY : There is no intention to end the Shirur mission -Karwar MLA

Savre Digital

Recent Posts

അന്തസ്സംസ്ഥാന ബസ് സമരം; കേരളത്തിലേക്കുള്ള യാത്രക്കാർ വലഞ്ഞു

ബെംഗളൂരു: അന്തസ്സംസ്ഥാന സ്വകാര്യ ടൂറിസ്റ്റ് ബസുകളുടെ സമരം കേരളത്തിലേക്കുള്ള സര്‍വീസുകളെ സാരമായി ബാധിച്ചു. നേരത്തെ യാത്ര നിശ്ചയിച്ച് ടിക്കറ്റ് ബുക്ക്…

19 minutes ago

2025-ലെ ബുക്കര്‍ പുരസ്‌കാരം ഡേവിഡ് സൊല്ലോയ്ക്ക്

ല​ണ്ട​ന്‍: 2025-ലെ ​ബു​ക്ക​ര്‍ പു​ര​സ്‌​കാ​രം ഹം​ഗേ​റി​യ​ന്‍ എ​ഴു​ത്തു​കാ​ര​നാ​യ ഡേ​വി​ഡ് സൊ​ല്ലോ​യ്ക്ക്. 'ഫ്‌​ളെ​ഷ്' എ​ന്ന നോ​വ​ലാ​ണ് പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​മാ​യ​ത്. ഇംഗ്ലീഷ് ഭാഷയില്‍…

32 minutes ago

ബിഹാറിൽ അവസാനഘട്ട വോട്ടെടുപ്പ്‌ ഇന്ന്‌; വിധിയെഴുതുന്നത് 3.7 കോടി വോട്ടര്‍മാര്‍

ന്യൂഡൽഹി: ​ബിഹാറിലെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഡല്‍ഹി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ പോളിംഗ് ബൂത്തുകളുടെ സുരക്ഷ കൂട്ടിയിട്ടുണ്ട്. ആദ്യ ഘട്ടത്തിലേത് പോലെ…

45 minutes ago

ഡൽഹി സ്ഫോടനം: കാറിന്റെ ആദ്യ ഉടമ പിടിയിൽ, അഗ്നിക്കിരയായത് 22 വാഹനങ്ങൾ

ന്യൂഡൽഹി: ഡൽഹി ഉഗ്ര സ്ഫോടനമുണ്ടായ കാറിന്റെ ആദ്യ ഉടമയെ  ഹരിയാന​യിലെ ഗുരു​ഗ്രാമിൽനിന്ന് പോലീസ് പിടികൂടി. ചെയ്ത്  മുഹമ്മദ് സൽമാൻ എന്നയാളെയാണ്…

1 hour ago

പാലക്കാട്‌ ഫോറം ഇന്റർസ്കൂൾ ക്വിസ് മത്സരം; സെന്റ് മേരിസ് സ്കൂൾ വിജയികൾ

ബെംഗളൂരു: പാലക്കാട്‌ ഫോറം ബെംഗളുരുവിൻ്റെ അബ്ദുൾകലാം വിദ്യായോജനയുടെ ഭാഗമായി വർഷംതോറും നടത്തി വരാറുള്ള ക്വിസ് മത്സരം അബ്ബിഗെരെ മേദരഹള്ളിയിലുള്ള ശ്രീ…

9 hours ago

ഡല്‍ഹിയെ നടുക്കി ഉഗ്രസ്‌ഫോടനം; 13 മരണം സ്ഥിരീകരിച്ചു, ചിന്നിച്ചിതറി ശരീരഭാഗങ്ങള്‍,കിലോ മീറ്ററോളം ദൂരത്തേക്ക് സഫോടന ശബ്ദം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കി ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം. ചെങ്കോട്ട മെട്രോസ്‌റ്റേഷന് സമീപത്ത് നാലാം നമ്പർ ഗേറ്റിനടുത്ത് വച്ച് കാറുകൾ പൊട്ടിത്തെറിയ്ക്കുകയായിരുന്നു.…

10 hours ago