ഷൂട്ടിങ് ലൊക്കേഷനില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി നടിയും നിർമാണ പങ്കാളിയുമായ മഞ്ജു വാര്യർക്ക് നടി ശീതള്‍ തമ്പിയുടെ വക്കീല്‍ നോട്ടീസ്. ‘ഫൂട്ടേജ്’ എന്ന സിനിമാ ചിത്രീകരണത്തിനിടെ ശീതളിന് പരുക്കേറ്റിരുന്നു. ഇത് മതിയായ സുരക്ഷയൊരുക്കാത്തതിനെ തുടർന്നാണെന്നും 5.75 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസയച്ചത്.
പരുക്കുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയ തന്നെ നടത്തേണ്ടി വന്നു. ആശുപത്രിയില്‍ വലിയ രീതിയില്‍ പണം ചിലവായി. പക്ഷേ മൂവി ബക്കറ്റ് നിർമാണ കമ്പനി പല ഘട്ടങ്ങളിലായി നല്‍കിയത് ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപയാണെന്നും നോട്ടീസില്‍ പറയുന്നു. മഞ്ജുവിനും നിർമാണ കമ്പനിയായ മൂവി ബക്കറ്റിലെ പാർട്ണറായ ബിനീഷ് ചന്ദ്രനുമെതിരെയാണ് നടിയും അസി. ഡയറക്ടറുമായ ശീതള്‍ തമ്പി വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
മഞ്ജു വാര്യർ അഞ്ചു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചിമ്മിനി വനമേഖലയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ഇതില്‍ അപകടം പിടിച്ച ഒരു സീൻ ഉണ്ടായിരുന്നു. ഇത് ചെയ്യാൻ മതിയായ സുരക്ഷ ഒരുക്കിയില്ല. ഒന്നിലേറെ തവണ ഈ സീൻ ഷൂട്ട് ചെയ്യേണ്ടി വന്നു. ഇതുമൂലം പരുക്കേറ്റെന്നാണ് നോട്ടീസില്‍ പറയുന്നത്.
ആശുപത്രിയില്‍ കൊണ്ടുപോകാൻ ആംബുലൻസ് പോലും ഒരുക്കിയില്ലെന്നും ശസ്ത്രക്രിയ ചെയ്യേണ്ടിവന്നെന്നും നോട്ടീസില്‍ ആരോപിക്കുന്നു. നേരിട്ട് നിർമാതാക്കളെ സമീപിച്ചിട്ടും അനുകൂല നിലപാടുണ്ടാകാതെ വന്നതോടെയാണ് വക്കീല്‍ നോട്ടീസ് അയച്ചതെന്ന് ശീതളിന്റെ അഭിഭാഷകൻ രഞ്ജിത് മാരാർ പ്രതികരിച്ചു. അതേസമയം, ഇന്നാണ് ‘ഫൂട്ടേജ്’ സിനിമ തീയേറ്ററിലെത്തുന്നത്.
TAGS : MANJU WARRIER | FILM | NOTICE
SUMMARY : No security was provided at the shooting location; Actress Sheetal Thambi has sent a lawyer notice to Manju Warrier
കോഴിക്കോട്: വടകരയില്‍ കാല്‍നടയാത്രക്കാരനെ ഇടിച്ചു നിര്‍ത്താതെ പോയ വാഹനത്തിന്റെ ഡ്രൈവര്‍ അറസ്റ്റില്‍. കാര്‍ ഓടിച്ചിരുന്ന കടമേരി സ്വദേശി അബ്ദുള്‍ ലത്തീഫാണ്…
ബെംഗളൂരു: തെരുവ് നായയുടെ കടിയേറ്റ് ഗുരുതര പരുക്കേറ്റ് നാലുമാസമായി ബെംഗളൂരുവില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. ദാവണഗെരെ ശാസ്ത്രീയ ലെഔട്ട് സ്വദേശി…
ബെംഗളൂരു: ബെംഗളൂരു കലാവേദി ഓണാഘോഷത്തിന് മുന്നോടിയായി സംഘ്ടിപ്പിച്ച കായികമേള മാറത്തഹള്ളി കലാഭവനിൽ നടന്നു. പ്രസിഡന്റ് രാധാകൃഷ്ണൻ ജെ. നായർ ഉദ്ഘാടനം…
ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് അൾസൂരു ഭാഗ് ഓണാഘോഷ പരിപാടിയോട് അനുബന്ധിച്ച് അത്തപൂക്കള മത്സരം നടത്തുന്നു. സെപ്റ്റംബർ…
ജറുസലേം: ഗാസയിൽ വെടിനിർത്തലിനായി കൊണ്ടുവന്ന പുതിയ കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്. രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പിയാണ് വാർത്ത പുറത്തുവിട്ടത്.…
ഷിംല: ഹിമാചല്‍ പ്രദേശിലെ കാംഗ്ര മേഖലയില്‍ ഭൂചലനം. ഇന്നലെ രാത്രി ഒമ്പതരയോടെയുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തി.…