Categories: KERALATOP NEWS

‘ഷെെൻ ഷൂട്ടിംഗിനിടെ മോശമായി പെരുമാറി, വായില്‍ നിന്ന് വെളുത്ത പൊടി വീണു’; വെളിപ്പെടുത്തലുമായി നടി അപര്‍ണ

കൊച്ചി: ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ വിന്‍സി അലോഷ്യസ് ആരോപിച്ചതെല്ലാം സത്യമാണെന്ന് നടി അപര്‍ണ ജോണ്‍സ്. സൂത്രവാക്യം സിനിമയുടെ സെറ്റില്‍ വച്ച്‌ ഷൈന്‍ വെള്ളപ്പൊടി തുപ്പിയത് തന്റെയും മുന്നില്‍ വച്ചാണെന്നും തന്നോടും ലൈംഗികച്ചുവയോടെ മോശമായി സംസാരിച്ചെന്നും അപര്‍ണ പ്രതികരിച്ചു. വിന്‍സി സഹപ്രവര്‍ത്തകയെന്ന് പറഞ്ഞ നടി താനാണ്. വിന്‍സി പങ്കുവെച്ച കാര്യങ്ങള്‍ തന്നെയാണ് തനിക്കും പറയാനുള്ളതെന്നും നടി പറഞ്ഞു.

സെറ്റില്‍ ചെല്ലുമ്പോൾ മുതല്‍ അബ്‌നോര്‍മല്‍ ആയ പെരുമാറ്റമായിരുന്നു ഷൈന്റെ ഭാഗത്തുനിന്നുണ്ടായത്. അതുകൊണ്ടുതന്നെ ഷൈനുമായി ഒരു അകലം വെക്കുന്നതാണ് നല്ലതെന്ന് തനിക്ക് തോന്നി. തനിക്കുണ്ടായ അനുഭവങ്ങള്‍ കൂടെ ജോലി ചെയ്ത ഒരു സഹപ്രവര്‍ത്തകയോട് പറഞ്ഞിരുന്നു. അതില്‍ പരിഹാരമാകുകയും ചെയ്തു. അതുകൊണ്ടാണ് വേറെ പരാതികള്‍ നല്‍കാതിരുന്നതെന്നും നടി പറഞ്ഞു.

ഷൈന്‍ നല്ലൊരു നടനാണ്. പക്ഷെ ഇക്കാര്യങ്ങള്‍ എല്ലാം മനസിലാക്കി, പ്രൊഫഷണലായി ഷൈന്‍ തിരിച്ചുവരണം എന്നുതന്നെയാണ് തന്റെ ആഗ്രഹം. ഈ വിഷയം ഒതുങ്ങിത്തീര്‍ന്നു എന്നതുകൊണ്ട് മറ്റ് പരാതിയുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ല- അപര്‍ണ പറയുന്നു. ചിത്രീകരണത്തിനിടെ ബുദ്ധിമുട്ടുണ്ടായി. താനും കൂടെ ഇരിക്കുമ്പോഴാണ് ഷൈന്‍ വെള്ളപൊടി മേശപ്പുറത്തേക്ക് തുപ്പിയത്. വിന്‍സി പങ്കുവെച്ച അനുഭവം 100 ശതമാനം ശരിയാണ്. സാധാരണ ഒരാള്‍ ഇടപെടുന്നത് പോലെയല്ല ഷൈന്‍ പെരുമാറുന്നത്.

ശരീരഭാഷയിലും സംസാരത്തിലും വല്ലാത്ത എനര്‍ജിയാണ്. പരസ്പരം ബന്ധമില്ലാത്ത രീതിയിലാണ് സംസാരിക്കുന്നത്. സ്ത്രീകളുള്ളപ്പോള്‍ അശ്ലീലം കലര്‍ന്ന രീതിയിലാണ് സംസാരിക്കുന്നത്. സിനിമയിലെ ഐസി അംഗം അഡ്വ. സൗജന്യ വര്‍മയോട് താന്‍ പരാതിപ്പെട്ടിരുന്നു. തന്റെ പരാതിയില്‍ ഉടന്‍ തന്നെ ക്രൂ പരിഹാരം കാണുകയും ചെയ്തു.

അതേസമയം, ഷൈൻ ടോം ചാക്കോയെ സിനിമയില്‍ നിന്നും താല്‍ക്കാലികമായി മാറ്റിനിർത്തുമെന്ന് കഴിഞ്ഞ ദിവസം ഫെഫ്ക അറിയിച്ചിരുന്നു. കൊച്ചിയില്‍ വിളിച്ച വാർത്താസമ്മേളനത്തില്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. ഒരവസരം കൂടി വേണം എന്ന് ഷൈൻ ടോം തങ്ങളോട് അഭ്യർത്ഥിച്ചു. എന്നിരുന്നാലും കർക്കശ നിലപാടെടുക്കും. നിലവില്‍ ഐസി റിപ്പോർട്ടിനായി കാത്തിരിക്കുന്നുവെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

TAGS : SHINE TOM CHACKO
SUMMARY : ‘Shine misbehaved during the shoot, white powder fell from his mouth’; Actress Aparna reveals

Savre Digital

Recent Posts

പ്രജ്ജ്വലിന്റെ ഹര്‍ജിയില്‍ എതിർവാദം സമര്‍പ്പിക്കാന്‍ എസ്‌ഐടിയോട് ഹൈക്കോടതി

ബെംഗളൂരു : ബലാത്സംഗക്കേസിലെ ശിക്ഷ റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ജെഡിഎസ് മുൻ എംപി പ്രജ്ജ്വൽ രേവണ്ണ നൽകിയ ഹര്‍ജിയില്‍…

22 minutes ago

പൊതുസ്ഥലങ്ങളിൽ പരിപാടികൾ നടത്താൻ മുൻകൂർ അനുമതി നിർബന്ധമാക്കുന്ന ഉത്തരവിന് താത്കാലിക സ്റ്റേ

ബെംഗളൂരു: പൊതുസ്ഥലങ്ങളിൽ പരിപാടികൾ നടത്താൻ മുൻകൂർ അനുമതി നിർബന്ധമാക്കുന്നതിന് കർണാടക സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേചെയ്തു. പുനചേതന സേവാ…

42 minutes ago

കേരളസമാജം ചാരിറ്റബിൾ സൊസൈറ്റി ‘റൈറ്റ് ടു ഷെൽട്ടർ’ പദ്ധതി; ആശയരേഖ പ്രകാശനം ചെയ്തു

ബെംഗളൂരു: കേരളസമാജം ചാരിറ്റബിൾ സൊസൈറ്റി മഹിളാസമിതി നടപ്പാക്കുന്ന തെരുവോരങ്ങളിൽ കഴിയുന്നവര്‍ക്കുള്ള പുനരധിവാസ പദ്ധതിയായ റൈറ്റ് ടു ഷെൽട്ടറിന്റെ ആശയരേഖ പുറത്തിറക്കി.…

1 hour ago

രാജ്യത്തെ 22 സര്‍വകലാശാലകള്‍ വ്യാജം, കേരളത്തിൽ നിന്ന് ഒന്ന്; ഏറ്റവും പുതിയ പട്ടിക പുറത്ത് വിട്ട് യുജിസി

ന്യൂഡൽഹി: രാജ്യത്തെ വ്യാജ സർവകലാശലകളുടെ ഏറ്റവും പുതിയ പട്ടിക പുറത്തുവിട്ട് യു.ജി.സി. കേരളത്തിൽ നിന്നുൾപ്പെടെയുള്ള 22 യൂനിവേഴ്സിറ്റികളുടെ പട്ടികയാണ് യു.ജി.സി…

8 hours ago

തൃ​ശൂ​രി​ല്‍ ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു

തൃ​ശൂ​ർ: തൃ​ശൂ​ര്‍​ മ​ണ്ണൂ​ത്തി വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​ന്നി ഫാ​മി​ൽ ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. ഫാ​മി​ലെ മു​പ്പ​തോ​ളം പ​ന്നി​ക​ള്‍​ക്ക് രോ​ഗ​ബാ​ധ​യേ​റ്റ​താ​യാ​ണ് സൂ​ച​ന.…

8 hours ago

‘സാനു മാഷ്’ സാംസ്കാരിക ജീവിതത്തിലെ സൗമ്യ സാന്നിധ്യം- ഡോ. കെ വി സജീവൻ

ബെംഗളൂരു: കേരളീയ ആധുനികതയുടെ സർഗ്ഗസ്ഥാനവും സാംസ്കാരിക ജീവിതത്തിലെ സൗമ്യ സാന്നിധ്യവുമായിരുന്നു സാനു മാഷ് എന്ന് പ്രശസ്ത സാഹിത്യ നിരൂപകനും അധ്യാപകനും…

8 hours ago