കൊച്ചി: മയക്കുമരുന്ന് ഉപയോഗത്തിന് അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷൈനിന് നോട്ടീസ് നൽകി. വൈദ്യപരിശോധനക്ക് ശേഷം എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെത്തിച്ച് നടപടിക്രമങ്ങള്‍ക്ക് ശേഷമാണ് ജാമ്യം അനുവദിച്ചത്. വീണ്ടും ഹാജരാകാമെന്ന് സമ്മതിച്ചതോടെയാണ് വിട്ടയച്ചത്.
കേസില്‍ ഷൈന്‍ ടോം ചാക്കോയാണ് ഒന്നാം പ്രതി. ഷൈനിനൊപ്പം മുറിയിലുണ്ടായിരുന്ന മലപ്പുറം വളവന്നൂര്‍ സ്വദേശി അഹമ്മദ് മുര്‍ഷാദ് രണ്ടാംപ്രതിയാണ്. ഇരുവരും ഹോട്ടല്‍മുറിയില്‍വെച്ച് ലഹരി ഉപയോഗിച്ചെന്നാണ് എഫ്ഐആറില്‍ പറയുന്നത്. തെളിവ് നശിപ്പിക്കാനായാണ് ഷൈന്‍ ഹോട്ടല്‍മുറിയില്‍ നിന്ന് ഓടിരക്ഷപ്പെട്ടതെന്നും എഫ്ഐആറിലുണ്ട്. മയക്കുമരുന്ന് ഉപയോഗം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്‍ ഡി പി എസ് ആക്ട് 27ബി, 29, ബിഎന്‍സ് 238 വകുപ്പുകളാണ് ചുമത്തിത്.
ലഹരി ഉപയോഗം സ്ഥിരീകരിക്കാനുള്ള വൈദ്യപരിശോധന പൂര്‍ത്തിയായതോടെ തിരിച്ച് എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെത്തിച്ച ഷൈന്‍ പുറത്തിറങ്ങി. മാധ്യമങ്ങളോട് സംസാരിക്കാതെ സ്റ്റേഷന്‍ പരിസരം വിട്ടു. അതേസമയം, കേസില്‍ ഷൈനിനെ വീണ്ടും ചോദ്യംചെയ്യും. 21 ,22 തീയതികളില്‍ ഹാജരാകാന്‍ ഷൈന്‍ ടോമിനോട് പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. 21ന് ഹാജരാകാമെന്ന് ഷൈന്‍ അറിയിച്ചെന്ന് പോലീസ് പറഞ്ഞു.
വ്യാഴാഴ്ച പരിശോധനക്കിടെ എറണാകുളം നോര്‍ത്തിലെ ഹോട്ടലില്‍ നിന്ന് ഷൈന്‍ ഇറങ്ങിയോടിയിരുന്നു. ഇതിന്റെ കാരണം നേരിട്ട് ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് ഇന്നലെ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് രാവിലെ 9.45ന് എറണാകുളം നോര്‍ത്ത് സ്‌റ്റേഷനിലെത്തിയ ഷൈനിനെ നാല് മണിക്കൂറിലേറെ ചോദ്യം ചെയ്താണ് അറസ്റ്റ് ചെയ്തത്. രാസ ലഹരി ഉപയോഗിക്കാറുണ്ടെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. നേരത്തേ കൊക്കെയിന്‍ ഉപയോഗിച്ച കേസില്‍ ഷൈന്‍ അറസ്റ്റിലായിരുന്നു.
<BR>
TAGS : SHINE TOM CHACKO
SUMMARY : Shine released on station bail; He will be questioned again on Monday and Tuesday
പത്തനംതിട്ട: മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് ചുവപ്പ് മുന്നറിയിപ്പ് നിലയായ 190 മീറ്ററില്‍ എത്തി. ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്ററില്‍…
മംഗളൂരു: പൂജാ അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് മാവേലിയിൽ മാവേലി എക്സ്പ്രസിൽ ഒരു അധിക കോച്ച് അനുവദിച്ചു. നമ്പർ 16603…
തിരുവനന്തപുരം: സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണക്കേസില്‍ യൂട്യൂബര്‍ കെ എം ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തു. നോർത്ത്…
ഹൈദരാബാദ്: ലാൻഡ് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ എൻജിനില്‍ പക്ഷി ഇടിച്ചു. ഷംഷാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. 162 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. …
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസിന് മുന്നില്‍ വീണ്ടും ഹാജരായി നടൻ അമിത് ചക്കാലക്കല്‍. അമിത് ചക്കാലക്കല്‍ രേഖകള്‍ ഹാജരാക്കാനാണ്…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ അംഗങ്ങളുടെ രണ്ടാമത്തെ ബാച്ച് നോർക്ക ഐ. ഡി കാർഡ് ആന്റ് ഇൻഷുറൻസ് അപേക്ഷ…