Categories: KERALATOP NEWS

ഷൈനിന്റെ ലഹരിക്കേസ്; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

കൊച്ചി: ഷൈൻ ടോം ചാക്കോയുടെ ലഹരി കേസ് അന്വേഷിക്കാൻ പ്രത്യേകസംഘത്തെ രൂപീകരിച്ചു. സെൻട്രല്‍ എസി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. നോർത്ത് സിഐ ഡാൻസാഫ് സംഘം, സൈബർ പോലീസ് ഉദ്യോഗസ്ഥർ എന്നിവരും പ്രത്യേക സംഘത്തില്‍ ഉള്‍പ്പെടും.

ഷൈനുമായി ബന്ധപ്പെട്ട വിവര ശേഖരണം നടത്തുന്നതിനാണ് അന്വേഷണ സംഘം വിപുലീകരിച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബാങ്ക് അക്കൗണ്ട്, ഫോണ്‍ രേഖകള്‍ എന്നിവ കേന്ദ്രീകരിച്ച്‌ പരിശോധനകള്‍ തുടരുന്നു. ഇന്ന് നടൻ ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ വീണ്ടും പരാതി വന്നു. പുതുമുഖ നടിയാണ് പരാതി നല്‍കിയത്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വച്ച്‌ നടൻ ലൈംഗീകചുവയോടെ മോശമായി പെരുമാറിയെന്നാണ് പരാതി.

TAGS : SHINE TOM CHACKO
SUMMARY : Shine’s drug case; Special investigation team formed

Savre Digital

Recent Posts

സ്വര്‍ണവില ഇന്ന് വീണ്ടും കുതിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 880 രൂപ വര്‍ധിച്ച്‌ 89,960 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 11,245…

1 hour ago

ഒളിമ്പ്യന്‍ മാനുവല്‍ ഫ്രെഡറിക്‌ ബെംഗളൂരുവില്‍ അന്തരിച്ചു; ഒളിമ്പിക്‌സ് ഹോക്കി മെഡൽ നേടിയ ആദ്യ മലയാളി

ബെംഗളൂരു: ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി താരം മാനുവല്‍ ഫ്രെഡറിക് (78) ബെംഗളൂരുവില്‍ അന്തരിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.…

1 hour ago

കേരളത്തില്‍ സീ പ്ലെയിൻ റൂട്ടുകള്‍ക്ക് അനുമതി; ഏവിയേഷൻ വകുപ്പ് അനുവദിച്ചത് 48 റൂട്ടുകള്‍

കൊച്ചി: കേരളത്തിന് സീ പ്ലെയിൻ റൂട്ടുകള്‍ ലഭിച്ചതായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ഏവിയേഷൻ വകുപ്പില്‍ നിന്നും കേരളത്തിന് 48…

2 hours ago

കാര്‍ നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞു; ഡോക്‌ടര്‍ക്ക് ദാരുണാന്ത്യം

കോട്ടയം: വൈക്കം തോട്ടുവക്കത്തിന് സമീപം കാര്‍ കനാലിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. പാലക്കാട് ഒറ്റപ്പാലം രജിസ്ട്രേഷന്‍ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഒറ്റപ്പാലം…

3 hours ago

സൈബർ സാമ്പത്തിക കുറ്റവാളികളെ കുരുക്കാൻ ഓപ്പറേഷൻ ‘സൈ-ഹണ്ട്‌’; 263 പേർ പിടിയിൽ, 125 പേർ നിരീക്ഷണത്തിൽ

കൊച്ചി: സംസ്ഥാന വ്യാപകമായി കേരള പോലീസ്‌ നടത്തിയ ഓപ്പറേഷൻ സൈ ഹണ്ടിൽ രജിസ്‌റ്റർ ചെയ്‌തത്‌ 382 കേസുകൾ. 263 പേർ…

3 hours ago

ആശപ്രവർത്തകർ രാപകൽ സമരം അവസാനിപ്പിക്കും; നാളെ വിജയപ്രഖ്യാപനം, ഇനി പ്രതിഷേധം ജില്ലകളിലേക്ക്

തിരുവനന്തപുരം: സെക്രട്ടറിയേ​റ്റ് പടിക്കൽ കഴിഞ്ഞ 266 ദിവസമായി ആശമാർ നടത്തുന്ന രാപ്പകൽ സമരം അവസാനിക്കുന്നു. കേരളപ്പിറവി ദിനത്തിൽ വിജയ പ്രഖ്യാപനം…

4 hours ago