കൊച്ചി: നടന്‍ ഷൈൻ ടോം ചാക്കോ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ ഹാജരായി. പോലീസ് നിര്‍ദേശിച്ചതിലും അരമണിക്കൂര്‍ നേരത്തയാണ് ഷൈൻ പോലീസ് സ്റ്റേഷനില്‍ എത്തിയത്. രാവിലെ 10.30 ന് ഹാജരാകാനായിരുന്നു ഷൈനിന് പോലീസ് നോട്ടീസ് നല്‍കിയത്. അതേസമയം ഷൈനിനോട് മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും പ്രതികരിച്ചില്ല. ഉടന്‍ പോലീസ് ചോദ്യം ചെയ്യല്‍ ആരംഭിക്കും.
യാത്രയില്‍ ആയതിനാല്‍ വൈകിട്ട് 3.30 ന് ഷൈന്‍ ഹാജരാവുമെന്നായിരുന്നു പിതാവ് കഴിഞ്ഞ ദിവസം അറിയിച്ചതെങ്കിലും 10. 30 ന് തന്നെ എത്തുമെന്ന് പോലീസ് പിന്നീട് അറിയിക്കുകയായിരുന്നു. ലഹരി റെയ്ഡിനിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയതിന്‍റെ കാരണം നേരിട്ട് ഹാജരാക്കണമെന്ന് നിര്‍ദ്ദേശിച്ച് കൊണ്ടാണ് പോലീസ് ഇന്നലെ ഷൈന്‍ ടോം ചാക്കോയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം ടൗണ്‍ നോർത്ത് പോലീസ് തയാറാക്കിയത്. ഹോട്ടലുകളില്‍ ആരൊക്കെ സന്ദര്‍ശിച്ചു, ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഹോട്ടല്‍ മുറിയില്‍ നിന്നും ഓടിരക്ഷപ്പെട്ടതെന്തിന്, ലഹരി ഇടപാടോ സാമ്പത്തിക ഇടപാടോ നടന്നിട്ടുണ്ടോ എന്നത് അടക്കമുള്ള 32 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലിയാണ് പോലീസ് തയ്യാറാക്കിയത്.
TAGS : SHINE TOM CHACKO
SUMMARY : Shine Tom Chacko appears before the police
തിരുവനന്തപുരം: പിഎം ശ്രീയില്‍ നിന്ന് പിന്മാറിയതില്‍ സംസ്ഥാനത്തിന് തിരിച്ചടി. കേരളത്തിന് എസ്‌എസ്കെ ഫണ്ട് തടഞ്ഞ് കേന്ദ്രം. പിഎം ശ്രീയില്‍ ഒപ്പുവെച്ചതിന്…
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം നടത്തിയ അധിക്ഷേപ…
കൊച്ചി: കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വരം. കൊച്ചിയിലാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗബാധ. നിലവില്‍ രോഗി കൊച്ചിയിലെ…
പാലക്കാട്: ചിറ്റൂരില്‍ 14 വയസുകാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരട്ട സഹോദരനെ കാണാനില്ല. ചിറ്റൂര്‍ സ്വദേശി കാശി വിശ്വനാഥന്റെ…
ബെംഗളൂരു: ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിൻ (12677/12678) ഡിസംബർ 3 മുതൽ എക്സ‌്പ്രസാകുന്നതോടെ ടിക്കറ്റ് നിരക്കില്‍ മാറ്റം വരും. നിലവിൽ…
ലണ്ടൻ: കേംബ്രിഡ്ജ്ഷെയറിൽ ട്രെയ്നിലുണ്ടായ കത്തിക്കുത്തിൽ നിരവധിപേർക്ക് പരുക്ക്. ഡോണ്കാസ്റ്ററില്നിന്ന് ലണ്ടന്‍ കിംഗ്സ് ക്രോസിലേക്കുള്ള പാസഞ്ചര്‍ ട്രെയ്നിലാണ് ആക്രമണമുണ്ടായത്. ഒൻപത് പേരുടെ…