ബെംഗളൂരു: ഉഡുപ്പിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എംടിആർ ഹോട്ടലിന് സമീപം ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ബ്രഹ്മഗിരി സ്വദേശിയായ വയോധികൻ ഓടിച്ച ആൾട്ടോ കാറിനാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടുണ്ടായതാണ് അപകടകാരണമെന്ന് ഉഡുപ്പി സിറ്റി പോലീസ് പറഞ്ഞു. വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെ വയോധികൻ കാർ നിർത്തി പുറത്തിറങ്ങിയതിനാൽ രക്ഷപ്പെട്ടു.
കാറിൻ്റെ മുൻഭാഗത്താണ് തീപിടിച്ചത്. അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്. കാറിൻ്റെ ബാറ്ററിയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പോലീസ് നിഗമനം. ഇതേതുടർന്ന് പ്രദേശത്തെ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. പിന്നീട് ട്രാഫിക് പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
TAGS: KARNATAKA | FIRE
SUMMARY: Fire breaks out in moving car due to short circuit
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.…
മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരുക്കേറ്റു. കുറ്റിപ്പുറം പാലത്തിന് സമീപമാണ് അപകടമുണ്ടായത്. കോട്ടക്കലില്‍നിന്ന് ചമ്രവട്ടത്തേക്ക് വിവാഹ…
ശ്രീനഗർ: ജമ്മുകാശ്മീരിലെ കത്വ ജില്ലയിൽ ശനിയാഴ്ച അർദ്ധരാത്രിയുണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴ് പേർ മരിക്കുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രാജ്ബാഗിലെ…
തൃശൂര്‍: തൃശൂരിലെ കള്ളവോട്ട് വിഷയത്തിൽ മൗനം വെടിഞ്ഞ് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ആരോപണങ്ങൾക്ക് മറുപടി പറയില്ല. മറുപടി തിരഞ്ഞെടുപ്പ് കമ്മീഷൻ…
പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കക്കി ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു. രണ്ട്, മൂന്ന് നമ്പര്‍ ഷട്ടറുകളാണ്…
ഡൽഹി: 2012-ലെ കലാപക്കേസിലും കൊലപാതകശ്രമക്കേസിലും ശിക്ഷിക്കപ്പെട്ട ഗുണ്ടാ നേതാവായ സല്‍മാൻ ത്യാഗിയെ മണ്ടോളി ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജയില്‍…