പ്രശസ്ത സംഗീത സംവിധായകനും പ്രൊഡ്യൂസറും ഗാനരചയിതാവുമായ സംഗീത സംവിധായകന്‍ ക്വിന്‍സി ജോണ്‍സ് (90) അന്തരിച്ചു. ലൊസാഞ്ചലസിലെ വസതിലായിരുന്നു അന്ത്യം. മൈക്കല്‍ ജാക്‌സണ്‍, ഫ്രാങ്ക് സിനാത്ര എന്നിവരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. റൂട്ട്സ്, ഹീറ്റ് ഓഫ് ദ നൈറ്റ്, വീ ആർ ദ വേള്‍ഡ് എന്നിവ പ്രശസ്തമായ സൃഷ്ടികളാണ്. മെക്കിള്‍ ജാക്സണൊപ്പം ത്രില്ലർ, ഓഫ് ദി വാള്‍, ബാഡ് എന്നിവ നിർമ്മിച്ചു.
70 വര്‍ഷത്തെ കരിയറില്‍ 28 ഗ്രാമി അവാര്‍ഡുകളാണ് ക്വിന്‍സി ജോണ്‍സ് നേടിയത്. 1990 ലെ ബാക്ക് ഓണ്‍ ദി ബ്ലോക്ക് എന്ന ആല്‍ബത്തിലൂടെ ആറ് ഗ്രാമി അവാര്‍ഡുകള്‍ ആണ് അദ്ദേഹത്തിന് ലഭിച്ചത്. ഇതുള്‍പ്പെടെ 28 ഗ്രാമി അവാര്‍ഡുകളാണ് അദ്ദേഹം സ്വന്തമാക്കിയത്. മൈക്കിള്‍ ജാക്സണെ ലോകപ്രശസ്തനാക്കുന്നതില്‍ നിർണായക പങ്കു വഹിച്ച ആളാണ് ക്വിന്‍സി.
ക്വിന്‍സിയുടെ ക്യു എന്ന പേരുള്ള ആത്മകഥ പുറത്തിറങ്ങുന്നത് 2001ലാണ്. ഇതിന്റെ ഓഡിയോ പതിപ്പിന് 2002ല്‍ മികച്ച സ്‌പോക്കണ്‍ വേഡ് ആല്‍ബത്തിനുള്ള ഗ്രാമി പുരസ്‌കാരം ലഭിച്ചു. 20ാം നൂറ്റാണ്ടില്‍ ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച ജാസ് സംഗീതജ്ഞൻ എന്ന് ടൈം മാഗസിൻ ക്വിൻസിയെ വിശേഷിപ്പിച്ചു. 50 ഓളം സിനിമകള്‍ക്കും ടെലിവിഷൻ പരമ്പരകള്‍ക്കും സംഗീതമൊരുക്കിയിട്ടുണ്ട്.
TAGS : MUSICIAN | PASSED AWAY
SUMMARY : Musician Quincy Jones has died
പത്തനംതിട്ട: ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. വിഭാഗീയത രൂക്ഷമായതിന് പിന്നാലെ സമവായം എന്ന നിലയ്ക്കാണ് ചിറ്റയം…
ന്യൂഡൽഹി: ഡൽഹി ചന്ദർ വിഹാറില്‍ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ 24 കാരനായ ഡെലിവറി എക്സിക്യൂട്ടീവ് കുത്തേറ്റു മരിച്ചു. ഡെലിവറി എക്സിക്യൂട്ടീവായ ആശിഷ്…
ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം ഡിജിറ്റൽ കാലത്തെ വായന എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ്…
ബെംഗളൂരു: മലയാളി ഗായകർക്കായി ഓള്‍ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി “എയ്മ…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ കനക്കുന്നതിനാല്‍ ഡാമുകള്‍ തുറക്കുന്നു. പത്തനംതിട്ടയിലെ കക്കി ഡാം തുറന്നു. ഡാമിന്റെ 2 ഷട്ടറുകളാണ് തുറന്നത്. പമ്പയുടെ…
ബെംഗളൂരു: തൃശൂർ കുറ്റൂർ ചീരാത്ത് മഠത്തിൽ വീട്ടിൽ സി സുകുമാരൻ (80) ബെംഗളൂരുവിൽ അന്തരിച്ചു. ടി.സി. പാളയ സേക്രഡ് ഹാർട്ട്സ്…