കൊച്ചി: കൊച്ചി ബോള്‍ഗാട്ടി പാലസില്‍ കഴിഞ്ഞ ദിവസം നടന്ന ലോകപ്രസിദ്ധ സംഗീതജ്ഞൻ ഡി.ജെ. അലൻ വാക്കറുടെ സംഗീതനിശയ്ക്കിടെ കൂട്ട മൊബൈൽ ഫോൺ മോഷണം. 21 ഐ ഫോണുകള്‍ ഉള്‍പ്പെടെ 34 സ്മാര്‍ട്ട് ഫോണുകള്‍ നഷ്ടമായെന്നാണ് മുളവുകാട് പോലീസിന് പരാതി ലഭിച്ചത്. കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപികരിച്ചു.
മോഷ്ടാക്കള്‍ സംസ്ഥാനം വിട്ടതായാണ് വിവരം. വിഐപി ടിക്കറ്റില്‍ അകത്ത് കടന്ന 8 അംഗ സംഘമാണ് മൊബൈല്‍ മോഷ്ടിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ബെംഗളൂരുവിലും ഗോവയിലും മറ്റും സമാനമായി പയറ്റിത്തെളിഞ്ഞ കള്ളന്മാരാണ് ഇവരെന്നാണ് പോലീസ് അനുമാനം. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഇക്കഴിഞ്ഞ സെപ്തംബർ 21 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഗീതനിശകൾക്കിടെ മൊബൈൽ ഫോണുകൾ മോഷ്ടിക്കപ്പെട്ടിരുന്നു.
ഇതിനിടെ മോഷണം പോയ ഒരു ഐ ഫോണിന്റെ ലൊക്കേഷൻ സാങ്കേതിക സഹായത്തോടെ നെടുമ്പാശേരിയിൽ കണ്ടെത്തി. പോലീസ് എത്തിയപ്പോഴേക്കും ലൊക്കേഷൻ മുംബൈ ആയി. പ്രതികൾ വിമാനമാർഗം മടങ്ങിയെന്നാണ് കരുതുന്നത്. ഒരാൾ മോഷ്ടിക്കുകയും നിമിഷങ്ങൾക്കകം കൈമാറ്റം ചെയ്യുന്നതുമാണ് ഇവരുടെ രീതിയെന്ന് പോലീസ് പറയുന്നു.
നൂറോളം പോലീസ് ഉദ്യോഗസ്ഥരെയാണ് കൊച്ചിയില്‍ സംഗീതനിശയുടെ സുരക്ഷാചുമതലയ്ക്കായി വിന്യസിച്ചിരുന്നത്. പ്രതികളെ പിടികൂടേണ്ടത് പോലീസിന്റെ അഭിമാന പ്രശ്നം കൂടിയാണ്. സിസിടിവി കേന്ദ്രികരിച്ച് അന്വേഷണം നടക്കുന്നുവെന്നും പോലീസ് അറിയിച്ചു.
പരിപാടിക്കിടെ മന:പൂര്‍വം തിക്കും തിരക്കുമുണ്ടാക്കിയാണ് മോഷണം നടന്നത്. പോലീസ് സുരക്ഷയ്‌ക്കൊപ്പം തന്നെ സംഘാടകര്‍ ഒരുക്കിയ സുരക്ഷാസംഘവും സംഗീതനിശയ്ക്കുണ്ടായിരുന്നു. ഞായറാഴ്ച വൈകിട്ടാണ് സണ്‍ ബേണ്‍ അറീന ഫീറ്റ് അലന്‍ വാക്കര്‍ സംഗീതനിശ അരങ്ങേറിയത്. വാക്കര്‍ വേള്‍ഡ് എന്ന പേരില്‍ അലന്‍ വാക്കര്‍ രാജ്യത്തുടനീളം 10 നഗരങ്ങളില്‍ നടത്തുന്ന സംഗീത പരിപാടിയിലൊന്നായിരുന്നു ഇത്.
<BR>
TAGS : MOBILE PHONE THEFT | KERALA POLICE
SUMMARY : 34 mobile phones including 21 iPhones were stolen during the music night; Special Investigation Team
കല്പറ്റ: ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി…
ശ്രീനഗര്‍: വിനോദസഞ്ചാരികളുള്‍പ്പടെ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ എട്ടു മാസത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി, പ്രത്യേക എൻഐഎ…
ബെംഗളൂരു: ബിന്ദു സജീവിന്റെ കവിതാസമാഹാരം 'ഇരപഠിത്തം' ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്ന ചടങ്ങിൽ കവി പി എൻ ഗോപീകൃഷ്ണൻ കവി…
ന്യൂഡല്‍ഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം. നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി. ആരോഗ്യപരമായ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനമെന്ന്…
കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലം ജില്ലയിലെ…
പാലക്കാട്: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്…