ബെംഗളൂരു: സംഗീത പരിപാടിക്കിടെ പഹൽഗാം പരാമർശം നടത്തിയ സംഭവത്തിൽ മെയ് 15ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഗായകൻ സോനു നിഗത്തിനു ബെംഗളൂരു സിറ്റി പോലീസ് സമൻസ് അയച്ചു. ഇതേദിവസം തന്നെ സോനു നിഗമനം കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ കർണാടക ഹൈക്കോടതി വാദം കേൾക്കും. തനിക്കെതിരെ സമർപ്പിച്ച എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അടുത്തിടെയാണ് സോനു നിഗം ഹർജി നൽകിയത്. ജസ്റ്റിസ് ശിവശങ്കർ അമരണ്ണവർ അധ്യക്ഷനായ അവധിക്കാല ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കന്നഡ ഭാഷയെ പഹൽഗാം ആക്രമണവുമായി ബന്ധപ്പെടുത്തിയെന്നതായിരുന്നു ഗായകനെതിരായ പരാതി. ബെംഗളുരുവിലെ സ്വകാര്യ കോളേജിൽ നടന്ന മ്യൂസിക് ഷോയ്ക്കിടെ സോനുവിനോട് കന്നഡ ഭാഷയിലെ പാട്ട് പാടിയേ തീരൂ എന്ന് വിദ്യാർഥികളിൽ ഒരാൾ ആവശ്യപ്പെട്ടിരുന്നു. ഇത്തരം നിർബന്ധങ്ങളാണ് പിന്നീട് പഹൽഗാം പോലുള്ള ആക്രമണങ്ങളിലേക്ക് വഴി വയ്ക്കുന്നത് എന്നായിരുന്നു ഇതിന് സോനു നിഗം നൽകിയ മറുപടി.
താൻ പാടിയവയിൽ ഏറ്റവും നല്ല പാട്ടുകൾ കന്നഡയിലേതാണ്. എന്നാൽ ഇത്തരത്തിൽ ഭീഷണി ഉയരുന്നത് വേദനാജനകമെന്നും സോനു പറഞ്ഞിരുന്നു. പഹൽഗാം ആക്രമണത്തെ കുറിച്ചുള്ള പരാമർശത്തിനെതിരെ കന്നഡ രക്ഷണ രക്ഷണ വേദികെ സംഘടന നൽകിയ പരാതിയിലാണ് ഗായകന് നോട്ടീസ് അയച്ചത്.
TAGS: BENGALURU | SONU NIGAM
SUMMARY: Bengaluru police give summons to Sonu Nigam on May 15 to appear in probe over controversial Pahalgam comment
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില വന്‍ കുതിപ്പില്‍. ഇന്ന് 1800 രൂപ ഒരു പവന് വര്‍ധിച്ചു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന…
കൊച്ചി: പെരുമ്പാവൂര്‍ അല്ലപ്രയില്‍ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. പെരുമ്പാവൂര്‍ അല്ലപ്ര കമ്പനിപ്പടിയിലാണ് ഇന്ന് പുലര്‍ച്ചെ അപകടമുണ്ടായത്.…
മുംബൈ: ബോളിവുഡ് നടൻ ധർമേന്ദ്ര അന്തരിച്ചു. 89 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ…
ബെംഗളൂരു: പാതകളില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള രണ്ടു ട്രെയിനുകള്‍ വഴിതിരിച്ച് വിടും. തിരുവനന്തപുരം നോർത്ത് ബെംഗളൂരു എസ്എംവിടി ഹംസഫർ എക്‌സ്പ്രസ്…
ബെംഗളുരു: സ്വകാര്യകമ്പനി ഉദ്യോഗസ്ഥനായ മലയാളി യുവാവിനെ ബെംഗളൂരുവില്‍ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം എടത്തറ കളഭം വീട്ടിൽ സി.പി.വിഷ്ണു (39) വിനെയാണ്…
ബെംഗളൂരു: അന്തസ്സംസ്ഥാന സ്വകാര്യ ടൂറിസ്റ്റ് ബസുകളുടെ സമരം കേരളത്തിലേക്കുള്ള സര്‍വീസുകളെ സാരമായി ബാധിച്ചു. നേരത്തെ യാത്ര നിശ്ചയിച്ച് ടിക്കറ്റ് ബുക്ക്…