Categories: KARNATAKATOP NEWS

സംഗീത പരിപാടിക്കിടെ പഹൽഗാം പരാമർശം; സോനു നിഗമിന് ഇടക്കാല ആശ്വാസം

ബെംഗളൂരു: സംഗീത പരിപാടിക്കിടെ പഹൽഗാം പരാമർശം നടത്തിയ സംഭവത്തിൽ കർണാടക ഹൈക്കോടതിയിൽ നിന്ന് ഗായകൻ സോനു നിഗത്തിനു ഇടക്കാല ആശ്വാസം. തൽക്കാലം അദ്ദേഹത്തിനെതിരെ യാതൊരു പോലീസ് നടപടിയും സ്വീകരിക്കരുതെന്നും, നടന്നുകൊണ്ടിരിക്കുന്ന അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

അവലഹള്ളി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മെയ് 14ന് സോനു നിഗം നൽകിയ ഹർജിയെ തുടർന്നാണ് നടപടി. ബെംഗളൂരുവിലെ സ്വകാര്യ കോളേജിൽ നടന്ന സംഗീത പരിപാടിക്കിടെ നടത്തിയ പരാമർശങ്ങൾ കന്നഡിഗരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് മാധ്യമ റിപ്പോർട്ടുകളുടെയും മൂന്നാം കക്ഷി പരാതിയുടെയും അടിസ്ഥാനത്തിലാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

ജസ്റ്റിസ് ശിവശങ്കർ അമരണ്ണവർ അധ്യക്ഷനായ അവധിക്കാല ബെഞ്ചാണ് കേസ് പരിഗണിച്ചത്. കന്നഡ സമൂഹത്തെ അപമാനിക്കാൻ നിഗത്തിന് ഉദ്ദേശ്യമില്ലെന്നും ഇതിനകം തന്നെ പൊതുമാപ്പ് പറഞ്ഞിട്ടുണ്ടെന്നും നിഗമിന്റെ അഭിഭാഷകൻ വാദിച്ചു. അതേസമയം കേസ് റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് സോനു നിഗം നൽകിയ ഹർജി കോടതി തള്ളി. അന്വേഷണവുമായി സോനു നിഗം സഹകരിക്കണമെന്നും മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തിയാല്‍ മതിയെന്നും കോടതി വ്യക്തമാക്കി. സംഗീത പരിപാടിക്കിടെ സോനുവിനോട് കന്നഡ ഭാഷയിലെ പാട്ട് പാടിയേ തീരൂ എന്ന് ഒരാൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്തരം നിർബന്ധങ്ങളാണ് പിന്നീട് പഹൽഗാം പോലുള്ള ഭീകരാക്രമണങ്ങളിലേക്ക് വഴി വെയ്ക്കുന്നത് എന്നായിരുന്നു ഇതിന് സോനു നിഗം നൽകിയ മറുപടി. താൻ പാടിയവയിൽ ഏറ്റവും നല്ല പാട്ടുകൾ കന്നഡയിലേതാണ്.

എന്നാൽ ഇത്തരത്തിൽ ഭീഷണി ഉയരുന്നത് വേദനാജനകമാണെന്ന് സോനു പറഞ്ഞിരുന്നു. സംഭവത്തെ തുടർന്ന്, കന്നഡ ചലച്ചിത്ര സംവിധായകൻ കെ. രാംനാരായൺ തന്റെ വരാനിരിക്കുന്ന ചിത്രമായ കുലദള്ളി കീല്യവുഡോയ്‌ക്കായി സോനു നിഗം റെക്കോർഡുചെയ്‌ത ഗാനം ഒഴിവാക്കിയിരുന്നു.

TAGS: KARNATAKA | SONU NIGAM
SUMMARY: Sonu Nigam gets relief from Karnataka HC in Bengaluru concert row

Savre Digital

Recent Posts

ഹൈവേയില്‍ കവര്‍ച്ച; ബെംഗളൂരുവിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളടക്കം മൂന്നു പേര്‍ അറസ്റ്റില്‍

ബെംഗളൂരു: ബസ് യാത്രക്കാരെ ലക്ഷ്യമിട്ട് കവര്‍ച്ച നടത്തുന്ന മൂവര്‍ സംഘത്തെ മാണ്ഡ്യ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ  സ്വകാര്യ എഞ്ചിനീയറിംഗ്…

9 minutes ago

ശാസ്ത്രനാടകോത്സവം: വടകര മേമുണ്ട ഹയർസെക്കൻഡറി സ്കൂളിന്റെ ‘മുട്ട’ മികച്ച നാടകം

ബെംഗളൂരു: ബെംഗളൂരുവില്‍ നടന്ന ദക്ഷിണേന്ത്യൻ സ്കൂൾ ശാസ്ത്ര നാടകോത്സവത്തിൽ വടകര മേമുണ്ട ഹയർ സെക്കൻഡറി സ്‌കൂൾ അവതരിപ്പിച്ച ‘മുട്ട’ എന്ന…

28 minutes ago

ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ഇ​ന്ന് നാ​ല് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: കേരളത്തില്‍ ഇ​ന്ന് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​തയെന്ന് കാലാവസ്ഥാ വകുപ്പ്. നാ​ല് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട,…

53 minutes ago

പാകിസ്ഥാനുവേണ്ടി ചാരവൃത്തി; മാല്‍പെയില്‍ രണ്ട് പേര്‍ അറസ്റ്റില്‍

ബെംഗളൂരു: പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് രണ്ട് പേരെ ഉഡുപ്പി പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി കപ്പല്‍നിര്‍മാണശാലയുടെ മാല്‍പെ യൂണിറ്റിലെ കരാര്‍…

58 minutes ago

ബെംഗളൂരുവിലെ 7.11 കോടിയുടെ എടിഎം കൊള്ള; മലയാളി അടക്കം രണ്ടുപേർ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ എടിഎമ്മിൽ നിറയ്ക്കുന്നതിനുള്ള പണവുമായിപോയ വാഹനം തടഞ്ഞുനിർത്തി 7.11 കോടി രൂപ കവർന്ന സംഭവത്തിൽ മലയാളി അടക്കം രണ്ടുപേർ…

1 hour ago

ദുബൈയിൽ തേജസ് യുദ്ധവിമാനം തകർന്നുവീണ് വീരമൃത്യു വരിച്ച പൈലറ്റിനെ തിരിച്ചറിഞ്ഞു; വിങ് കമാൻഡർ നമാംശ് സ്യാൽ, ഹിമാചൽപ്രദേശ് സ്വദേശി

ദുബൈ: ദുബൈ എയർഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്നുവീണ് വീരമൃത്യു വരിച്ച സൈനികനെ തിരിച്ചറിഞ്ഞു. ഹിമാചൽ പ്രദേശ് കാംഗ്ര ജില്ലയിലെ പട്യാൽകാഡ്…

9 hours ago