ബെംഗളൂരു: ഈണങ്ങള്‍ കൊണ്ട് മലയാള ചലച്ചിത്ര സംഗീതത്തെ ഭാവ സമ്പന്നമാക്കിയ സംഗീത സംവിധായകൻ രവീന്ദ്രന്റെ ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള സംഗീത സന്ധ്യ ഇന്ന് വൈകീട്ട് 5.30 മുതല്‍ ഇന്ദിരാനഗറിലെ ഇ.സി.എ. ഓഡിറ്റോറിയത്തിൽ നടക്കും.
ബാംഗ്ലൂർ മ്യൂസിക് കഫെയും ഈസ്റ്റ് കൾച്ചറൽ അസോസിയേഷനും സംയുക്തമായാണ് തേനും വയമ്പും-രണ്ട്’ എന്ന പേരിലുള്ള സംഗീതവിരുന്ന് ഒരുക്കുന്നത്. പിന്നണിഗായകരായ സുദീപ് കുമാർ, കെ.കെ. നിഷാദ്, സംഗീത ശ്രീകാന്ത്, റിയാലിറ്റിഷോ താരങ്ങളായ ആതിര വിജിത്ത്, ബാംഗ്ലൂർ മ്യൂസിക് കഫെയിലെ കൃഷ്ണകുമാർ, ജിജോ എന്നിവരിലൂടെ ബെംഗളൂരു മലയാളികള്‍ക്ക് രവീന്ദ്ര ഗാനങ്ങൾ വീണ്ടും അനുഭവവേദ്യമാകും.
രവീന്ദ്രന്റെ ഭാര്യ ശോഭാ രവീന്ദ്രൻ മുഖ്യാതിഥിയാകും. കന്നഡ സിനിമാ പിന്നണി ഗായകനും മലയാളിയുമായ രമേഷ് ചന്ദ്ര അതിഥി ഗായകനായി എത്തുമെന്ന് പ്രോഗ്രാം ഡയറക്ടറും ബാംഗ്ലൂർ മ്യൂസിക് കഫെയുടെ സ്ഥാപകനുമായ എ.ആർ. ജോസ് അറിയിച്ചു. 12 അംഗ ഓർക്കസ്ട്ര സംഘമാണ് പശ്ചാത്തല സംഗീതമൊരുക്കുന്നത്.
രവീന്ദ്രന്റെ ആഗ്രഹപ്രകാരം പാലക്കാട് കോങ്ങാട് ‘ആനന്ദഭവനം’ എന്ന പേരിൽ തയ്യാറാവുന്ന സീനിയർ സിറ്റിസൺഹോമിന്റെ വിശദാംശങ്ങൾ അടങ്ങിയ ബ്രോഷർ ചടങ്ങിൽ പ്രകാശനം ചെയ്യും. പാസുകൾക്കും മറ്റു വിവരങ്ങൾക്കും: 9342818018, 9845771735, 9845234576
<BR>
TAGS : ART AND CULTURE,
SUMMARY : ‘Thenum Vayambum’, composed of songs by music director Raveendran, is out today
തിരുവനന്തപുരം: തെക്കന്‍ കേരളത്തിന് സമീപം അറബിക്കടലിനു മുകളില്‍ രൂപപ്പെട്ട ചക്രവാത ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദവും കാരണം സംസ്ഥാനത്ത് മഴ…
തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം ജനുവരി 29, 30, 31 തീയതികളിൽ നടക്കും. 29 ന് വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ…
തിരുവനന്തപുരം: സ്കൂളിൽ നിന്ന് വരുന്ന വഴി വിദ്യാർഥിനിയെ വളർത്തു നായകൾ ആക്രമിച്ചു. തിരുവനന്തപുരം പോങ്ങുംമൂട് മേരിനിലയം സ്കൂളിലെ പ്ലസ് ടു…
കണ്ണൂർ: ലോറിക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച ഉച്ചയ്ക്ക് കൂത്തുപറമ്പിലെ ചെങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ നരവൂർപാറ സ്വദേശി…
ബെംഗളൂരു: ബെംഗളൂരുവിൽ യെലഹങ്ക കോഗിലുവിലെ ചേരികൾ ഒഴിപ്പിച്ച സംഭവത്തിന് പിന്നാലെ തനിസാന്ദ്രയിലും സമാന നടപടികളുമായി ബെംഗളൂരു ഡവലപ്പ്മെൻ്റ് അതോറിറ്റി (ബിഡിഎ).…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞത്ത് രണ്ട് ദിവസത്തേക്ക് സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ അനു കുമാര. വാര്‍ഡില്‍…