Categories: KERALATOP NEWS

സംവിധായകന്‍ അടക്കം മലയാള സിനിമയിലെ 28 പേര്‍ക്കെതിരേ ഗുരുതര ആരോപണവുമായി നടി ചാര്‍മിള

കൊച്ചി: മലയാള സിനിമയിലെ ലൈംഗിക ചൂഷണങ്ങളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി കൂടുതല്‍ നടിമാര്‍ രംഗത്ത്. നടി ചാര്‍മിളയാണ് ഏറ്റവും പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തു വന്നത്. പ്രമുഖ സംവിധായകന്‍ ഹരിഹരന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരേയാണ് ചാര്‍മിളയുടെ വെളിപ്പെടുത്തലുകള്‍. ഒരു ന്യൂസ് ചാനലിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.

പരിണയം സിനിമ ചെയ്യുന്ന സമയത്ത് തന്നോട് സംവിധായകന്‍ ഹരിഹരന്‍ മോശമായി പെരുമാറി എന്നാണ് ആരോപണം. ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ തന്നെയും പരിഗണിച്ചിരുന്നുവെന്നും താന്‍ വഴങ്ങുമോയെന്ന് ഹരിഹരന്‍ നടന്‍ വിഷ്ണുവിനോട് ചോദിച്ചുവെന്നും തയ്യാറല്ലെന്ന് അറിയിച്ചതോടെ തന്നെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നുവെന്നും ചാര്‍മിള ആരോപിക്കുന്നു.

നടന്മാർ, സംവിധായകർ, നിർമാതാക്കൾ തുടങ്ങി 28 പേർ തന്നോട് ലൈംഗികച്ചുവയോടെ പെരുമാറിയിട്ടുണ്ടെന്നാണ് നടി ചാർമിള വെളിപ്പെടുത്തിയത്. ‘അർജുനൻ പിള്ളയും അഞ്ചു മക്കളും’ എന്ന സിനിമയുടെ നിർമാതാവ് എം. പി. മോഹനനും സുഹൃത്തുക്കളും ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും നടി പറഞ്ഞു. ‘1997ൽ പുറത്തിറങ്ങിയ ‘അർജുനൻ പിള്ളയും അഞ്ചു മക്കളും’ എന്ന സിനിമയ്‌ക്കിടെ കൂട്ട ബലാത്സംഗത്തിന് ശ്രമമുണ്ടായി. പീഡന ശ്രമത്തിനിടെ മുറിയിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു. എന്റെയും അസിസ്റ്റന്റിന്റെയും സാരി വലിച്ചൂരാൻ ശ്രമിച്ചു. പുരുഷ അസിസ്റ്റന്റിനെ മർദ്ദിച്ചു. ഹോട്ടലിലെ റിസപ്ഷനിസ്റ്റും കൂട്ടുനിന്നു. അവസാനം ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയപ്പോൾ രക്ഷിച്ചത് ഓട്ടോ ഡ്രെെവറാണ്. താൻ രക്ഷപ്പെട്ടെങ്കിലും ജൂനിയർ ആർട്ടിസ്റ്റുകൾക്ക് അതിന് കഴിഞ്ഞില്ല. ഒരുപാട് മലയാള സിനിമകൾ നഷ്ടപ്പെട്ടത് അഡ്ജസ്റ്റ്മെന്റിന് തയാറാകാത്തത് കൊണ്ടാണെന്നും നടി പറഞ്ഞു. ആരോപണം ഉന്നയിച്ചവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു നടിയുടെ മറുപടി. തനിക്കൊരു മകനുണ്ടെന്നും നിയമപോരാട്ടത്തിനിറങ്ങാന്‍ തനിക്ക് താല്‍പര്യമില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

അതേസമയം നടിയുടെ ആരോപണം ശരി വെച്ചു നടൻ വിഷ്ണു രംഗത്തെത്തി. ചാർമിള അഡ്ജസ്റ്റ്മെന്‍റിന് തയ്യാറാകുമോ എന്ന് ഹരിഹരൻ തന്നോട് ചോദിച്ചുവെന്നാണ് വിഷ്ണു ഏഷ്യാനെറ്റ് ന്യൂസിനോടാണ് വെളിപ്പെടുത്തിയത്. പരിണയം സിനിമയുടെ ചർച്ചക്കിടെ ആയിരുന്നു ഹരിഹരൻ ചോദിച്ചത്. സീനിയർ സംവിധായകന്‍ ഇത്തരത്തില്‍ പെരുമാറിയത് കണ്ട്  ഞാനും ചാർമിളയും ഞെട്ടി. ഹരിഹരനിൽ നിന്നു ഇത് പ്രതീക്ഷിച്ചില്ല. എന്നോട് അഡ്ജസ്റ്റ്മെന്റ് ചെയ്യാത്തവർ എന്റെ സിനിമയിൽ വേണ്ടെന്നു ഹരിഹരൻ ഉറച്ചു പറഞ്ഞുവെന്ന് വിഷ്ണു പറയുന്നു. അഡ്ജസ്റ്റ്മെന്‍റിന് തയ്യാറാകാത്തതിനെ തുടർന്നു ചാർമിളക്കും തനിക്കും ആ ചിത്രത്തില്‍ അവസരം പോയെന്നും വിഷ്ണു പറഞ്ഞു.
<BR>
TAGS : CHARMILA | SEXUAL HARASSMENT | JUSTICE HEMA COMMITTEE
SUMMARY : Actress Charmila has made serious allegations against 28 people in Malayalam cinema including the director

Savre Digital

Recent Posts

കുവൈത്തില്‍ വിഷമദ്യം കഴിച്ച് 10 പ്രവാസി തൊഴിലാളികള്‍ മരിച്ചു

കുവൈത്ത് സിറ്റി : സമ്പൂര്‍ണ മദ്യനിരോധനം നിലനില്‍ക്കുന്ന കുവൈത്തില്‍ വിഷമദ്യം കഴിച്ച് 10 പേര്‍ മരിച്ചു. വിഷ ബാധ ഏറ്റതിനെതുടര്‍ന്ന്…

5 minutes ago

കേരളസമാജം ബാഡ്മിന്റൺ ടൂർണമെന്റ് 17 ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ കെ.ആർ.പുരം സോൺ യുവജനവിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇൻഡിപെൻഡൻസ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് ആഗസ്റ്റ് 17-ന് എ.നാരായണപുരയിലെ…

24 minutes ago

ന്യൂനമർദം ശക്തി പ്രാപിക്കുന്നു; കേരളത്തിലെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, എല്ലാ ജില്ലകളിലും മഴ സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യുനമർദ്ദ സ്വാധീനം മൂലം എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിന് മുകളിൽ…

32 minutes ago

എറണാകുളം-ഷൊര്‍ണൂര്‍ മെമു നിലമ്പൂർ വരെ നീട്ടി

കൊച്ചി: എറണാകുളം-ഷൊര്‍ണൂര്‍ മെമു ട്രെയിന്‍ നിലമ്പൂരിലേക്ക് നീട്ടിയെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.…

54 minutes ago

കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവം; പ്രതി റമീസിന്റെ മാതാപിതാക്കള്‍ ഒളിവില്‍

കൊച്ചി: കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി റമീസിന്റെ മാതാപിതാക്കള്‍ ഒളിവില്‍. പിടികൂടാനുള്ള ശ്രമം പോലീസ് ഊർജിതമാക്കിയിരിക്കുകയാണ്. റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെ…

2 hours ago

കോട്ടയം ജില്ലയുടെ 50-ാമത് കലക്ടറായി ചേതൻ കുമാര്‍ മീണ ചുമതലയേറ്റു

കോട്ടയം: കോട്ടയം ജില്ലയുടെ അൻപതാമത് കലക്ടറായി ചേതൻ കുമാർ മീണ ചുമതലയേറ്റു. ബുധനാഴ്ച രാവിലെ 10.30 ന് കളക്‌ട്രേറ്റിലെത്തിയ അദ്ദേഹത്തിന് സ്ഥാനമൊഴിഞ്ഞ…

2 hours ago