Categories: TOP NEWS

സംവിധായകന്‍ സുരേഷ് സംഗയ്യ അന്തരിച്ചു

ചെന്നൈ: തമിഴ് സംവിധായകന്‍ സുരേഷ് സംഗയ്യ അന്തരിച്ചു. കരള്‍ രോഗത്തെത്തുടര്‍ന്ന് ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. യോഗി ബാബുവിനെ നായകനാക്കി പുതിയ ചിത്രമൊരുക്കുന്ന തിരക്കിലായിരുന്നു സുരേഷ് സംഗയ്യ. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്.

എം. മണികണ്ഠന്‍ സംവിധാനം ചെയ്ത കാക്ക മൊട്ടൈയിലൂടെ സഹസംവിധായകനായ സുരേഷ് 2017ല്‍ റിലീസ് ചെയ്ത ഒരു കിടയിന്‍ കരുണൈ മനു എന്ന ചിത്രത്തിലൂടെ സംവിധായകനായി. ചിത്രം മികച്ച
നിരൂപക പ്രശംസ നേടിയതിനൊപ്പം ബോക്സ് ഓഫിസിലും വിജയമായി. രണ്ടാമത്തെ ചിത്രമായ സത്യ സോതനൈ 2021ലാണ് റിലീസായത്.

TAGS : LATEST NEWS
SUMMARY : Tamil director Suresh Sangaiah passed away

Savre Digital

Recent Posts

കോട്ടക്കലിൽ ഒരു വയസുകാരന്റെ മരണം; അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

മലപ്പുറം: മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിൽ ഒരു വയസ്സുകാരൻ മരിച്ചത് മതിയായ ചികിത്സ ലഭിക്കാതെയെന്ന് ആരോപണം. മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് ആരോഗ്യവകുപ്പും പോലീസും…

26 minutes ago

കോഴിക്കോട് 19 പേരെ കടിച്ചു പരുക്കേല്‍പ്പിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

കോഴിക്കോട്: നടക്കാവില്‍ 19 പേരെ കടിച്ചു പരുക്കേല്‍പ്പിച്ച തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. നായയുടെ പോസ്റ്റ്‌മോർട്ടത്തിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്.…

27 minutes ago

ഒന്നര വര്‍ഷം മുമ്പ് കോഴിക്കോട് നിന്നും കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് നിന്നും കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ഒന്നര വർഷം മുമ്പ് വയനാട് സുല്‍ത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രൻ്റെ…

1 hour ago

വിമാനാപകടത്തിനു പിന്നാലെ ആഘോഷം; നാല് മുതിര്‍ന്ന ഉദ്യോഗസ്ഥരെ പുറത്താക്കി എയര്‍ ഇന്ത്യ

അഹമ്മദാബാദ്‌: അഹമ്മദാബാദ് വിമാന ദുരന്തത്തിനു പിന്നാലെ ഓഫിസില്‍ പാർട്ടി നടത്തിയതിന് നാല് മുതിർന്ന ഉദ്യോഗസ്ഥരെ എയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്…

2 hours ago

പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി

തൃശൂർ: ജല നിരപ്പ് ഉയരുന്നതിനാല്‍ തൃശൂരില്‍ പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി. കൂടാതെ മൂന്നാമത്തെ ഷട്ടര്‍ തുറക്കാനുള്ള നടപടികള്‍…

3 hours ago

പാകിസ്ഥാനില്‍ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാന്‍: പാക്കിസ്ഥാനില്‍ താലിബാന്‍ അവകാശം ഏറ്റെടുത്ത ചാവേര്‍ ആക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെടുകയും 29 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍…

4 hours ago