സംവിധായകന്‍ ഉണ്ണി ആറന്മുള (കെ.ആര്‍.ഉണ്ണികൃഷ്ണന്‍ നായർ -77 ) അന്തരിച്ചു. ബുധനാഴ്ച വൈകീട്ടായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എതിർപ്പുകൾ(1984), സ്വർഗം(1987) എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ഉണ്ണി. എതിർപ്പുകൾ എന്ന ചിത്രത്തിലൂടെയാണ് ഉർവശി മലയാള സിനിമയിലെത്തുന്നത്. പൂനുള്ളും കാറ്റേ, മനസൊരു മാന്ത്രിക കുതിരയായ് (എതിർപ്പുകൾ) ഈരേഴു പതിനാല് ലോകങ്ങളിൽ (സ്വർഗം) തുടങ്ങി ഉണ്ണി രചിച്ച ഗാനങ്ങളും ഹിറ്റായിരുന്നു.
14 ചിത്രങ്ങള്‍ക്ക് ഗാനരചനയും നടത്തിയിട്ടുണ്ട്. കംപ്യൂട്ടര്‍ കല്യാണമായിരുന്നു അവസാന ചിത്രം. എന്നാല്‍ ഈ ചിത്രം പുറത്തിറങ്ങിയില്ല.. കോഴഞ്ചേരി സെന്റ്തോമസ് കോളജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, തേവര സേക്രട്ട് ഹാർട്ട് കോളജിൽ നിന്നും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഡിഫൻസ് അക്കൗണ്ട്സിൽ ഉദ്യോഗസ്ഥനായ ഉണ്ണി ആറന്മുള സിനിമയോടുള്ള അഭിനിവേശം കാരണം ജോലി ഉപേക്ഷിക്കുകയായിരുന്നു. അവിവാഹിതനായിരുന്നു.സംസ്കാരം നാളെ ഉച്ചക്ക് ആറന്മുള കോട്ടക്കകത്തുള്ള വീട്ടുവളപ്പിൽ നടക്കും.
The post സംവിധായകൻ ഉണ്ണി ആറന്മുള അന്തരിച്ചു appeared first on News Bengaluru.
Powered by WPeMatico
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഇന്ന് 320 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 73,360 രൂപയായി.…
കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ തിരഞ്ഞെടുപ്പിന് പ്രസിഡന്റ് സ്ഥാനത്തേക്ക് നല്‍കിയ പത്രിക പിന്‍വലിച്ച് നടന്‍ ജഗദീഷ്. വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതിനെ…
തിരുവനന്തപുരം: ഉല്ലാസയാത്രയെന്ന വ്യാജേന കുട്ടികള്‍ക്കൊപ്പം കാറില്‍ കഞ്ചാവ് കടത്തിയ ദമ്പതികളും സുഹൃത്തുക്കളും പിടിയില്‍. വട്ടിയൂർക്കാവ് ഐ.എ.എസ് കോളനിയില്‍ വാടകയ്ക്ക് താമസിക്കുന്ന…
കൊച്ചി: നടി മാലാ പാർവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതിയില്‍ പോലീസ് കേസെടുത്തു. മനേഷ് എന്ന ഫേസ്ബുക്ക് ഐഡിയാണ്…
ചെന്നൈ: നടി ഖുഷ്‌ബു തമിഴ്നാട് ബിജെപി വൈസ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. ജെപി നദ്ദ ഷാള്‍ അണിയിക്കുന്ന ചിത്രം പങ്കുവെച്ച് ബിജെപിയില്‍…
തിരുവനന്തപുരം: റാപ്പര്‍ വേടനെതിരെ ബലാത്സംഗ കേസ്. യുവ ഡോക്ടറുടെ പരാതിയിലാണ് കേസ്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ തൃക്കാക്കര…