Categories: KERALATOP NEWS

സംവിധായകൻ ഷാഫിയുടെ ആരോഗ്യനില അതീവ ഗുരുതരം; പ്രാർത്ഥനയോടെ സിനിമാലോകം

കൊച്ചി: ആന്തരിക രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലുള്ള സംവിധായകന്‍ ഷാഫിയുടെ നില ഗുരുതരമായി തുടരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലുള്ള ഷാഫി വെന്‍റിലേറ്ററിൽ തുടരുകയാണ്. കടുത്ത തലവേദനയെ തുടർന്ന് ജനുവരി 16നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആന്തരിക രക്തസ്രാവം കണ്ടെത്തുകയും അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു ഷാഫി.

കഴിഞ്ഞ ദിവസങ്ങളിലായി മമ്മൂട്ടി, എം.വി. ഗോവിന്ദൻ അടക്കമുള്ള പ്രമുഖർ ആശുപത്രിയിലെത്തി ഷാഫിയെ കണ്ട് മടങ്ങി. ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും ആശുപത്രിയിലുണ്ട്. സംവിധായകന് സാധ്യമായ ചികിത്സയെല്ലാം നൽകുമെന്നാണ് ഇന്നലെ ബി ഉണ്ണികൃഷ്‌ണൻ മാധ്യമങ്ങളോട് പറഞ്ഞത്.

1995ൽ ജയറാം നായകനായ ആദ്യത്തെ കൺമണി എന്ന ചിത്രത്തിന്റെ അസിസ്റ്റൻഡ് ഡയറക്ടറായി സിനിമയിൽ അരങ്ങേറ്റം കുറിച്ച ഷാഫി 2001ൽ തീയേറ്ററുകളിലെത്തിയ കോമഡി ചിത്രം വൺമാൻഷോയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. കല്യാണരാമൻ, തൊമ്മനും മക്കളും, ചട്ടമ്പിനാട്, മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട്, ​വെന്നീസിലെ വ്യാപാരി തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് ഷാഫി. തമിഴിലും സിനിമകൾ ഒരുക്കിയിട്ടുണ്ട്.

2022ൽ തീയേറ്ററുകളിലെത്തിയ ഷറഫദ്ദീൻ ചിത്രം ആനന്ദം പരമാനന്ദമാണ് ഷാഫി അവസാനമായി സംവിധാനം ചെയ്തത്. സംവിധായകനും തിരക്കഥാകൃത്തുമായ റാഫി സഹോദരനും അന്തരിച്ച സംവിധായകൻ സിദ്ദിഖ് അമ്മാവനുമാണ്.
<BR>
TAGS : DIRECTOR SHAFI,
SUMMARY : Director Shafi’s health condition is critical; Film world with prayer

Savre Digital

Recent Posts

സിഡ്നി ബീച്ചിൽ വെടിവയ്പ്; 10 പേർ കൊല്ലപ്പെട്ടു

സിഡ്നി: ആസ്ട്രേലിയയിലെ ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പിൽ 10 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഹനുക്കാഹ് എന്ന ജൂതന്മാരുടെ ആഘോഷ പരിപാടിക്കിടെയാണ്  അക്രമികള്‍…

5 minutes ago

ബെംഗളൂരു-മംഗളൂരു റൂട്ടില്‍ വന്ദേഭാരത് സർവിസ് നടത്തുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ബെംഗളൂരു: തീരദേശ കർണാടകയിലെ യാത്രക്കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ ബെംഗളൂരുവിൽ നിന്ന് മംഗളൂരു, ഉഡുപ്പി, കാർവാർ എന്നിവിടങ്ങളിലേക്ക് വന്ദേഭാരത് എക്സ്പ്രസ് സർവീസ്…

1 hour ago

കെഎസ്ആർടിസി ബസ് വഴിയിൽ നിർത്തി ഇറങ്ങിപ്പോയി, ഡ്രൈവറെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

തൃ​ശൂ​ര്‍: കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ദേ​ശീ​യ​പാ​ത​യോ​ര​ത്ത് നി​ര്‍​ത്തി ഇ​റ​ങ്ങി​പ്പോ​യ ഡ്രൈ​വ​റെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് നെ​ന്മാ​റ ചാ​ത്ത​മം​ഗ​ലം സ്വ​ദേ​ശി…

2 hours ago

വിമാനയാത്രക്കിടെ ദേഹാസ്വസ്ഥ്യം; സഹയാത്രികയുടെ ജീവൻ രക്ഷിച്ച് കർണാടക മുൻ എം.എൽ.എ

ബെംഗളൂരു: വിമാനയാത്രക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട യുവതിയുടെ ജീവന്‍ രക്ഷിച്ച് ഡോക്ടര്‍ കൂടിയായ മുന്‍ കര്‍ണാടക എംഎല്‍എ അഞ്ജലി നിംബാൽക്കർ. ഞായറാഴ്ച…

3 hours ago

എകെഎസ് സർജംഡ് ഡിസ്ട്രിബ്യൂഷൻ പ്രവർത്തനമാരംഭിച്ചു

ബെംഗളൂരു: ഇന്ത്യയിലെ മുൻനിര സർജിക്കൽ നിർമാതാക്കളുടെ ഉത്പന്നങ്ങളുമായി എകെഎസ് സർജംഡ് ഡിസ്ട്രിബ്യൂഷൻ ബെംഗളൂരു ഹൊസഹള്ളിയിൽ പ്രവർത്തനം ആരംഭിച്ചു. പ്രമുഖ വ്യവസായിയും…

3 hours ago

ഗ്രാമി ജേതാവ് റിക്കി കേജിന്റെ ബെംഗളൂരുവിലെ വീട്ടിൽ മോഷണം

ബെംഗളൂരു: പത്മശ്രീ ജേതാവും ഗ്രാമി അവാർഡ് ജേതാവുമായ റിക്കി കേജിന്റെ വീട്ടിൽ മോഷണം. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. റിക്കി…

5 hours ago