ബെംഗളൂരു: സംശയരോഗത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ പൊതുജനമധ്യത്തില്‍ വെച്ച് ക്രൂരമായി കൊലപ്പെടുത്തി. ബെംഗളൂരു ഇലക്ട്രോണിക്സ് സിറ്റി ചിക്കത്തോഗുരുവില്‍ വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. കെ ശാരദയെന്ന 35-കാരിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭര്‍ത്താവ് ബാഗേപ്പള്ളി സ്വദേശി കൃഷ്ണ എന്ന കൃഷ്ണപ്പയെ സമീപവാസികള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
17 വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ഇവര്‍ക്ക് 15 വയസ്സുള്ള ഒരു മകനും 12 വയസ്സുള്ള ഒരു മകളുമുണ്ട്. സ്ഥിരം മദ്യപാനിയാണ് കൃഷ്ണപ്പ. കുടംബ വഴക്കിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇവരുടെ മകന്‍ കൃഷ്ണനൊപ്പവും മകള്‍ ശാരദയ്ക്കൊപ്പവുമാണ് താമസിച്ചിരുന്നത്.
വീടുകളില്‍ ജോലിക്കാരിയായ ശാരദ വൈകിട്ട് ജോലി കഴിഞ്ഞ് തന്റെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ഇലക്ട്രോണിക് സിറ്റിയിലെ ഭീം നഗറില്‍ വെച്ച് വഴിയില്‍ പതിയിരുന്ന് അക്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ നോക്കിയ കൃഷ്ണയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
<br>
TAGS : CRIME NEWS | BENGALURU NEWS
SUMMARY : Suspecting affair; Husband kills wife by slitting her throat in public
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…