ബെംഗളൂരു: സംസ്ഥാനത്തിന്റെ ആറ് പുതിയ ജലസേചന പദ്ധതികൾക്ക് അംഗീകാരവും സാമ്പത്തിക സഹായവും നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. നിലവിലുള്ള ജലസേചന പദ്ധതികൾക്ക് അംഗീകാരവും ഫണ്ടും അനുവദിക്കണമെന്നും ശിവകുമാര്‍ പറഞ്ഞു.
11,123 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ആറ് പുതിയ നിർദേശങ്ങൾക്ക് പ്രധാനമന്ത്രി ജലസേചന പദ്ധതി പ്രകാരം ധനസഹായം അത്യാവശ്യമാണ്. ബെന്നഹള്ളിയിലെ വെള്ളപ്പൊക്ക മാനേജ്മെന്‍റ്, ഭീമാ നദിക്ക് കുറുകെയുള്ള സോന്തി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ കീഴിൽ 16,000 ഹെക്‌ടറിൽ ശുദ്ധജല ജലസേചന പദ്ധതി, മാലപ്രഭ കനാൽ സംവിധാനങ്ങളിലെ ആധുനികവൽക്കരണ (ഇആർഎം) പ്രവർത്തനങ്ങൾ, അപ്പർ കൃഷ്‌ണ പദ്ധതിയുടെ കീഴിലുള്ള ഇൻഡി ബ്രാഞ്ച് കനാൽ, ഘട്ടപ്രഭ വലതുകര കനാൽ, ചിക്കോടി ബ്രാഞ്ച് കനാൽ, തുംഗഭദ്ര കനാൽ എന്നിവയാണ് പദ്ധതികൾ.
ഇവ വിജയപുര, ധാർവാഡ്, ബെളഗാവി, ബാഗൽകോട്ട്, ഗഡഗ്, കോപ്പാൾ, റായ്ച്ചൂർ ജില്ലകൾക്ക് ഗുണം ചെയ്യും. കർണാടകയിലെ നിലവിലുള്ള മറ്റ് ജലസേചന പദ്ധതികളെക്കുറിച്ചും കേന്ദ്രസർക്കാർ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
TAGS: KARNATAKA
SUMMARY: DK Shivakumar seeks help from cehtre for irrigation works
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…