ബെംഗളൂരു: കർണാടകയിലെ പ്രധാന ട്രക്കിംഗ് സ്ഥലങ്ങളിൽ ഏർപ്പെടുത്തിയ നിരോധനം മെയ് ഒന്ന് മുതൽ നീക്കുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. കുദ്രേമുഖ് വന്യജീവി ഡിവിഷനിലെ നേത്രാവതി ഹിൽസ്, കുദ്രേമുഖ് പീക്ക്, നരസിംഹ പർവതം, ഹിഡ്ലുമനെ വെള്ളച്ചാട്ടം, കുടജാദ്രി എന്നിവയുൾപ്പെടെയുള്ള വിവിധ ട്രെക്കിംഗ് പാതകളിൽ ഏർപ്പെടുത്തിയ ട്രക്കിങ് നിരോധനമാണ് നീക്കം ചെയ്യുന്നത്. എന്നാൽ വിനോദസഞ്ചാരികൾ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് വകുപ്പ് വ്യക്തമാക്കി.
വിനോദസഞ്ചാരികളും ട്രെക്കിംഗ് നടത്തുന്നവരും അവരുടെ സന്ദർശന വേളയിൽ പരിസ്ഥിതി ശുചിത്വത്തിന് മുൻഗണന നൽകണമെന്ന് വകുപ്പ് നിർദേശിച്ചു. വനത്തിനുള്ളിൽ അനധികൃത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും. കൂടാതെ പകൽ സമയങ്ങളിൽ മാത്രമേ ട്രെക്കിംഗ് അനുവദിക്കൂ. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ രാത്രി താമസം അനുവദിക്കില്ല. വകുപ്പ് അംഗീകരിച്ച നിയുക്ത പ്രദേശങ്ങളിൽ മാത്രമേ പ്രവേശനം അനുവദിക്കൂവെന്നും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
TAGS: KARNATAKA | TREKKING
SUMMARY: Ban lifted on trekking at karnataka
ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…
ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച…
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…