ബെംഗളൂരു: സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിൽ നിന്നുള്ള പ്രസാദം ഭക്തരുടെ വീടുകളിൽ എത്തിക്കാൻ പദ്ധതിയൊരുക്കി കർണാടക ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെൻ്റ് (മുസ്രായ്) വകുപ്പ്. സംക്രാന്തിക്ക് ശേഷം പദ്ധതി നടപ്പാക്കുമെന്ന് വകുപ്പ് അറിയിച്ചു. പൂർണമായും ഓൺലൈൻ ആയാണ് സേവനം ലഭ്യമാക്കുക. കൂടാതെ സംസ്ഥാനത്തുടനീളമുള്ള വിവിധ ക്ഷേത്രങ്ങളിൽ നിന്ന് ഭക്തർക്ക് ഇഷ്ടപ്പെട്ട പ്രസാദം ബുക്ക് ചെയ്യാനുള്ള അവസരവും ഇതോടൊപ്പമുണ്ടാകും.
വീടുതോറുമുള്ള വിതരണം സുഗമമാക്കുന്നതിന് സ്വകാര്യ കമ്പനികളുമായോ തപാൽ വകുപ്പുമായോ ഉടൻ കരാർ ഒപ്പുവെക്കും വകുപ്പ് അധികൃതർ പറഞ്ഞു. പ്രസാദത്തിൻ്റെ വിലയും ഡെലിവറി ചാർജും വകുപ്പ് രണ്ട് ദിവസങ്ങൾക്കുള്ളിൽ നിശ്ചയിക്കും. ആളുകൾക്ക് ഓൺലൈനായി തന്നെ ഇതിനായി പണമടയ്ക്കാം.
TAGS: KARNATAKA | TEMPLES
SUMMARY: Muzarai Dept to deliver prasadam at doorsteps after Sankranti
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ സ്‌പോർട്‌സ് ക്വോട്ടയിൽ കോൺസ്‌റ്റബിൾ ജനറൽ ഡ്യൂട്ടി (ഗ്രൂപ്പ് സി…
കണ്ണൂർ: കുളിപ്പിക്കുന്നതിനിടെ രണ്ടു മാസം പ്രായമായ കുട്ടി കിണറ്റിൽ വീണു മരിച്ചു. തളിപ്പറമ്പ് കുറുമാത്തൂർ പൊക്കുണ്ട് ജാബിർ–മുബഷിറ ദമ്പതികളുടെ മകൻ…
ബെംഗളൂരു: കൈരളി വെൽഫെയർ അസോസിയേഷൻ (കെ.ഡബ്ല്യു.എ) ഗുരുവന്ദനം പുരസ്കാരങ്ങൾ വിതരണം ചെയ്തു. 75 വയസ്സിനു മുകളിലുള്ള മുതിർന്ന അംഗങ്ങൾക്ക് അധ്യാപന…
ബെംഗളൂരു: കേരളസമാജം നോർത്ത് വെസ്റ്റ് കലാസാഹിത്യവിഭാഗം എം.ടി. സ്മൃതി സംഘടിപ്പിച്ചു. മലയാള സാഹിത്യകാരന്മാരിൽ ഏറ്റവും ജനപ്രീതി നേടിയ ചെറുകഥാകൃത്തും, നോവലിസ്റ്റും…
കണ്ണൂര്‍: പഴം തൊണ്ടയിൽ കുടുങ്ങി 62കാരൻ മരിച്ചു. ചക്കരക്കലിൽ ആണ് സംഭവം. കാപ്പാട് പെരിങ്ങളായി കുടക്കര ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം…
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നേരിയ ഭൂചനം അനുഭവപ്പെട്ടെന്ന് നാട്ടുകാർ. ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാടാണ് വൈകിട്ട് 4.45ന് ഭൂചലനം ഉണ്ടായത്. വൈകിട്ട്…