ബെംഗളൂരു: കർണാടകയിലെ രണ്ടാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം മൈസൂരുവിൽ തുറക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. എം. എം. ഹിൽസിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് പ്രഖ്യാപനം. മൈസൂരു യെൽവാളിനടുത്തുള്ള ഹുയിലാലു ഗ്രാമത്തിലാണ് രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും വേഗം കർണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന് (കെഎസ്‌സിഎ) ഭൂമി കൈമാറും. സ്റ്റേഡിയത്തിനായി ഹുയിലാലുവിൽ ഏകദേശം 26 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രണ്ട് വർഷത്തിനുള്ളിൽ സ്റ്റേഡിയത്തിൻ്റെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പ്രദേശത്തെ സാമ്പത്തിക വളർച്ചയ്ക്കും വികസനത്തിനും പുതിയ ക്രിക്കറ്റ് സ്റ്റേഡിയം സഹായകരമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്പിന്നർമാർക്കും ഫാസ്റ്റ് ബൗളർമാർക്കും വേണ്ടി കെഎസ്‌സിഎ പ്രത്യേക ക്യാമ്പുകൾ ആരംഭിക്കും.
TAGS: KARNATAKA| CRICKET
SUMMARY: State to get second international Cricet stadium
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…