തിരുവനന്തപുരം: സംസ്ഥാനത്തെ 77 പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തിലെന്ന് കംപ്‌ട്രോളർ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ(സി.എ.ജി.) റിപ്പോര്‍ട്ട്. 18,026.49 കോടി രൂപയാണ് ഇവയുടെ ആകെ നഷ്ടമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 മുതല്‍ 2023 മാര്‍ച്ച് വരെയുള്ള സി.എ.ജി. റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.
ലാഭകരമല്ലാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടണമെന്നും റിപോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ 58 എണ്ണം മാത്രമാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 18 പൊതുമേഖലാ സ്ഥാപനങ്ങള്‍ 1986 മുതല്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്നും ഇവ അടച്ചുപൂട്ടാനുള്ള നടപടി ഊര്‍ജിതമാക്കണമെന്നും റിപോര്‍ട്ടില്‍ പറയുന്നു.
2016ന് ശേഷം കെ എസ് ആര്‍ ടി സി ഓഡിറ്റിന് രേഖകള്‍ നല്‍കിയിട്ടില്ലെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. കെ എം എം എല്ലില്‍ ക്രമക്കേട് നടന്നതായും സി എ ജി കണ്ടെത്തി. അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല. ടെന്‍ഡര്‍ വിളിക്കാതെ വാങ്ങിയതില്‍ നഷ്ടമുണ്ടായി. 23.17 കോടിയാണ് നഷ്ടമുണ്ടായത്. യോഗ്യതയില്ലാത്തവര്‍ക്ക് കരാര്‍ നല്‍കുന്നു. പൊതു ടെന്‍ഡര്‍ വിളിക്കണമെന്നും സി.എ.ജി. ശിപാര്‍ശ ചെയ്യുന്നു.
<br>
TAGS : CAG REPORT
SUMMARY : CAG report says 77 public sector undertakings in the state are in loss
കോഴിക്കോട്: വയോധികരായ സഹോദരിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഇവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി.…
തിരുവനന്തപുരം: അമ്പൂരിയില്‍നിന്നു മയക്കുവെടി വച്ച് പിടികൂടിയ പുലി ചത്തു. ഇന്നലെ നെയ്യാറിലെ പരിചരണ കേന്ദ്രത്തിലേക്കാണു പുലിയെ മാറ്റിയത്. പുലിയെ നിരീക്ഷിക്കാനായി…
ബെംഗളൂരു: കർണാടകയില്‍ വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് അപ്പീൽ നൽകി കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
വാഷിങ്ടണ്‍: ലോകത്തെ ഏറ്റവുംവലിയ ആഡംബരക്കപ്പലായ 'ഐക്കണ്‍ ഓഫ് ദ സീസി'ലെ വാട്ടർ സ്ലൈഡ് തകർന്ന് ഒരാൾക്ക് പരുക്കേറ്റു. കപ്പലിലെ വിനോദങ്ങളുടെ…
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടകയിലെ യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന് ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ തുടക്കമായി.…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ ഞായറാഴ്ച (10-08-2025) നടത്താൻ നിശ്ചയിച്ചിരുന്ന കായിക മത്സരങ്ങൾ പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവച്ചു. മത്സരങ്ങള്‍ സെപ്തമ്പര്‍…