Categories: KARNATAKA

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തിൻ്റെ തീരപ്രദേശങ്ങളിലും തെക്കൻ ഉൾപ്രദേശങ്ങളിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ 17 ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കുടക്, ചിക്കമഗളൂരു, ശിവമോഗ പ്രദേശങ്ങളിൽ കനത്ത മഴയും ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, ചാമരാജനഗർ, കോലാർ, ചിക്കബെല്ലാപുർ, മൈസൂരു, ഹാസൻ, തുമകുരു, ചിത്രദുർഗ, മാണ്ഡ്യ, രാമനഗര, ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളിൽ ഇടിമിന്നലൊടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

തീരപ്രദേശങ്ങളിൽ മൂന്ന് ദിവസത്തേക്കും തെക്കൻ ഉൾനാടൻ ജില്ലകളിൽ അഞ്ച് ദിവസത്തേക്കും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കർണാടകയിൽ നേരിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും ആഴ്ചയിൽ ശക്തമായ കാറ്റും ഇടിയും മിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Savre Digital

Recent Posts

മാസപ്പിറവി കണ്ടു: നബിദിനം സെപ്‌തംബർ അഞ്ചിന്‌

കോഴിക്കോട്: റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ നാളെ (തിങ്കൾ) റബീഉല്‍ അവ്വല്‍ ഒന്നും നബിദിനം (റബീഉൽ അവ്വൽ…

8 hours ago

കണ്ണൂരിൽ എസ്എഫ്‌ഐ നേതാവിന് കുത്തേറ്റു

കണ്ണൂര്‍: കണ്ണൂരിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു. കണ്ണൂർ തോട്ടടയിലാണ് സംഭവം. എടക്കാട് ഏരിയ സെക്രട്ടറി കെ എം വൈഷ്ണവിനാണ് കുത്തേറ്റത്.…

9 hours ago

ബുക്കർ ജേതാവ് ബാനു മുഷ്താഖ് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യുന്നതിനെതിരെ വിദ്വേഷ പോസ്റ്റ്: രണ്ടു പേർക്കെതിരെ കേസ്

ബെംഗളൂരു: ബുക്കർ പുരസ്കാര ജേതാവ് ബാനു മുഷ്താഖ് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹ…

9 hours ago

ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയനാട് സ്വദേശിയായ…

10 hours ago

ജയമഹൽ കരയോഗം കുടുംബസംഗമം

ബെംഗളൂരു: കെഎന്‍എസ്എസ് ജയമഹല്‍ കരയോഗത്തിന്റെ 36മത് കുടുംബസംഗമം ജയമഹോത്സവം യെലഹങ്ക ഡോ. ബി ആര്‍ അംബേദ്കര്‍ ഭവനില്‍ നടന്നു. രാവിലെ…

10 hours ago

സർഗ്ഗധാര ഭാരവാഹികൾ

ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതിയുടെ വാർഷിക പൊതുയോഗം നടന്നു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട്‌ ഇന്ദിരബാലൻ, വൈസ് പ്രസിഡണ്ട്‌ കൃഷ്ണപ്രസാദ്, സെക്രട്ടറി…

10 hours ago