Categories: KARNATAKA

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തിൻ്റെ തീരപ്രദേശങ്ങളിലും തെക്കൻ ഉൾപ്രദേശങ്ങളിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ 17 ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കുടക്, ചിക്കമഗളൂരു, ശിവമോഗ പ്രദേശങ്ങളിൽ കനത്ത മഴയും ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, ചാമരാജനഗർ, കോലാർ, ചിക്കബെല്ലാപുർ, മൈസൂരു, ഹാസൻ, തുമകുരു, ചിത്രദുർഗ, മാണ്ഡ്യ, രാമനഗര, ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളിൽ ഇടിമിന്നലൊടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

തീരപ്രദേശങ്ങളിൽ മൂന്ന് ദിവസത്തേക്കും തെക്കൻ ഉൾനാടൻ ജില്ലകളിൽ അഞ്ച് ദിവസത്തേക്കും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കർണാടകയിൽ നേരിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും ആഴ്ചയിൽ ശക്തമായ കാറ്റും ഇടിയും മിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Savre Digital

Recent Posts

നിയമസഭയിൽ ആർ.എസ്.എസ് ഗാനം ആലപിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ

ബെംഗളൂരു : നിയമസഭയിൽ ആർഎസ്എസ് ​ഗീതം ആലപിച്ച്  കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. വ്യാഴാഴ്ച, കര്‍ണാടക നിയമസഭയുടെ മണ്‍സൂണ്‍…

2 minutes ago

പൊതുഫണ്ടുപയോഗിച്ച് ഭാര്യയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്തു; ശ്രീലങ്കൻ മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ അറസ്റ്റില്‍

കൊളംബോ: ശ്രീലങ്ക മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ അറസ്റ്റിൽ. ഇന്നലെയാണ് റനിൽ വിക്രമസിംഗെയെ അഴിമതി കേസിൽ സിഐഡി അറസ്റ്റ് ചെയ്തത്.…

41 minutes ago

‘VOID NICHES’- സുനിൽ ഉപാസനയുടെ പുതിയ പുസ്തകം; പ്രകാശനം 24 ന്

ബെംഗളൂരു: പ്രശസ്ത എഴുത്തുകാരനും സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ സുനിൽ ഉപാസനയുടെ ഓർമ്മക്കുറിപ്പുകളടങ്ങിയ ഇംഗ്ലീഷ് പുസ്തകം  'VOID NICHES' ന്റെ…

57 minutes ago

സിദ്ധാർത്ഥ് വരദരാജനും കരൺ ഥാപ്പറിനുമെതിരായ രാജ്യദ്രോഹക്കേസ്: നടപടികൾ സെപ്റ്റംബർ 15 വരെ തടഞ്ഞ് സുപ്രീം കോടതി

ന്യൂഡൽഹി: മുതിർന്ന മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറിനും ദി വയർ വെബ് പോർട്ടലിന്റെ സ്ഥാപക എഡിറ്റർ സിദ്ധാർഥ് വരദരാജനും എതിരായ രാജ്യദ്രോഹക്കേസിൽ…

1 hour ago

നിമിഷ പ്രിയ കേസ്; മാധ്യമ വാര്‍ത്തകള്‍ തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി കെ എ പോൾ

ന്യൂഡല്‍ഹി: നിമിഷ പ്രിയ കേസിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നിൽ നിന്ന് മാധ്യമങ്ങളെ വിലക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഇവാഞ്ചലിസ്റ്റും ഗ്ലോബൽ…

2 hours ago

ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് ഓണസമ്മാനം; രണ്ട് മാസത്തെ പെന്‍ഷന്‍ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ അനുവദിച്ച് സർക്കാർ. ഇതിനായി 1679 കോടി അനുവദിച്ചതായി…

3 hours ago